Image

ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍ ഗോവയില്‍ പീഡനത്തിരയായി

Published on 04 June, 2015
ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍ ഗോവയില്‍ പീഡനത്തിരയായി
ഗോവ: ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍  നോര്‍ത് ഗോവയിലെ അന്‍ജുന ബീച്ച് വില്ളേജില്‍  പീഡനത്തിരയായി. ലഹരി വിരുദ്ധ സെല്ലിലെ  അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പ്രതികളായ അഞ്ചുപേരെയും ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത്തിരണ്ടും മുപ്പതും വയസ്സായ യുവതികള്‍ കുറച്ചു ദിവസങ്ങളായി ഗോവയില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാത്രി അന്‍ജുന ബീച്ച് വില്ളേജിലേക്ക് ടാക്സിയില്‍ പോകുമ്പോള്‍ ലഹരിവിരുദ്ധ സെല്ലിലെ ഉദ്യോഗസ്ഥര്‍  ഇവരെ തടഞ്ഞുനിറുത്തുകയായിരുന്നു. അതിനുശേഷം ഫ്ളാറ്റിലേക്കു കൊണ്ടുപോകുകയും അവിടെവച്ച് മര്‍ദ്ദിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ട്രവര്‍ ജോസഫ്, ജീവന്‍ പവാര്‍, കമലേഷ് ചൗധരി, അജയ്കുമാര്‍ കുശ്വ, നദീം സയിദ് എന്നിവരാണ് അറസ്റ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക