Image

ചീഫ് സെക്രട്ടറിക്കെതിരെ വീക്ഷണം മുഖപ്രസംഗം

Published on 04 June, 2015
ചീഫ് സെക്രട്ടറിക്കെതിരെ   വീക്ഷണം മുഖപ്രസംഗം

കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം അനവസരത്തിലുള്ളതും കാപട്യം നിറഞ്ഞതുമാണ്. സ്വയം വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമാകാനുള്ള നീക്കമാണ് ജിജി തോംസണ്‍ നടത്തുന്നത്. പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെത്തവണ മലേഷ്യയില്‍ പോകുകയും ഫയലുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുള്ളയാള്‍ സ്വന്തം കര്‍മ്മങ്ങളുടെ ഘാതകനായാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. സഹതാപം ആര്‍ജിക്കാനുള്ള വ്യാജ വിലാപമാണ് ജിജി തോംസണ്‍ നടത്തിയതെന്നും പത്രം പറയുന്നു.

ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആര്‍സിയെ ഏല്‍പ്പിച്ചതില്‍ ചീഫ് സെക്രട്ടറിക്കു കൊതിക്കെറുവുണ്ടെന്നും വീക്ഷണം ആരോപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരില്‍ പക്ഷംപിടിക്കുന്നതായി ആരോപണം നേരിടുന്നയാള്‍ മന്ത്രിസഭയാണ് തന്നെ നിയമിച്ചതെന്ന സത്യം തിരിച്ചറിയണമെന്നും മുഖപ്രസംഗം ഓര്‍മിപ്പിച്ചു.

പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള കെ.കരുണാകരന്‍െറ തീരുമാനം തെറ്റായിരുന്നു എന്ന് ജിജി തോംസണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വീക്ഷണം രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ഗെയ്ല്‍ ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക