Image

കളമശ്ശേരിഭൂമിതട്ടിപ്പ് കേസില്‍ സലീംരാജിന് വ്യക്തമായ പങ്കെന്ന് സി.ബി.ഐ

Published on 04 June, 2015
കളമശ്ശേരിഭൂമിതട്ടിപ്പ് കേസില്‍ സലീംരാജിന് വ്യക്തമായ പങ്കെന്ന് സി.ബി.ഐ
കൊച്ചി: കളമശ്ശേരി, കടകമ്പള്ളി ഭൂമിതട്ടിപ്പു കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന് വ്യക്തമായ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചതായി സി.ബി.ഐ. തട്ടിപ്പ് നടത്തിയ ആറ് ഭൂമിവില്‍പ്പന കരാറുകളില്‍ സലീംരാജിന്റെ പേരുണ്ടെന്നും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് തട്ടിപ്പിന് പദ്ധതിയിട്ടതെന്നും സി.ബി.ഐ പറയുന്നു.

തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്കെല്ലാം വന്‍ തോതില്‍ പണം ലഭിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. രേഖകള്‍ തിരുത്തുന്നതിനാണ് ഇവര്‍ സലീംരാജിന്റെ ബന്ധുക്കളില്‍ നിന്ന് പണം കൈപ്പറ്റിയത്. കേസ് നടക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക