Image

മുഖ്യമന്ത്രി നിഗൂഢസംഘത്തിന്റെ തലവനെന്ന് പിണറായി

Published on 04 June, 2015
മുഖ്യമന്ത്രി നിഗൂഢസംഘത്തിന്റെ തലവനെന്ന് പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഗൂഡസംഘത്തിന്റെ തലവനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പുകേസില്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കി വരുമ്പോഴാണ് പിണറായി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. 

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സോളാര്‍ കമ്മീഷനോട് പിണറായി പറഞ്ഞു. കേസിലെ പ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ ഫോണ്‍കോള്‍ വിവരങ്ങളും പിണറായി കമ്മീഷന് കൈമാറി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക