Image

മാഗിക്കു ഡല്‍ഹിയില്‍ നിരോധനം

Published on 04 June, 2015
മാഗിക്കു ഡല്‍ഹിയില്‍ നിരോധനം
ന്യൂഡല്‍ഹി: അമിതമായ അളവില്‍ രാസസാന്നിധ്യം കണ്െടത്തിയ മാഗി നൂഡില്‍സിനു ഡല്‍ഹിയില്‍ 15 ദിവസത്തേക്കു നിരോധനം. ഇതിനു പുറമേ, വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കണമെന്നു ഉത്പാദകരായ നെസ്ലേയോട് ആവശ്യപ്പെട്ടതായും ഡല്‍ഹി ആരോഗ്യമന്ത്രി ജിതേന്ദ്ര ജെയിന്‍ പറഞ്ഞു. ഡല്‍ഹിയിലെ പരിശോധനകളില്‍ മാഗിയില്‍ വന്‍തോതില്‍ രാസസാന്നിധ്യം കണ്െടത്തിയതിനെത്തുടര്‍ന്നു ബുധനാഴ്ച സര്‍ക്കാര്‍ നെസ്ലേ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണു സംസ്ഥാനത്തു മാഗിക്കു 15 ദിവസത്തേക്കു നിരോധനം ഏര്‍പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക