Image

30 ലക്ഷം മുസ്ലിങ്ങള്‍ പാര്‍ട്ടി അംഗങ്ങളായെന്ന് ബിജെപി

Published on 04 June, 2015
30 ലക്ഷം മുസ്ലിങ്ങള്‍ പാര്‍ട്ടി അംഗങ്ങളായെന്ന് ബിജെപി
ലക്നോ: 30 ലക്ഷത്തോളം മുസ്ലിങ്ങള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബിജെപിയുടെ അവകാശവാദം. മിസ്ഡ് കോളിലൂടെ പാര്‍ട്ടി അംഗത്വം നല്‍കുന്ന കാമ്പയിനിംഗിലൂടെയാണ് ഇത്രയും പേര്‍ അംഗത്വം സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ മുസ്ലിങ്ങളുടെ എണ്ണം മുമ്പ് പരിശോധിച്ചിട്ടില്ലെന്നും 30 ലക്ഷം എന്നത് ഏകദേശ കണക്കാണെന്നും ഇപ്പോള്‍ ഇതിന്റെ രണ്ടിരട്ടിയായിട്ടുണ്ടാവുമെന്നും ബിജെപി ന്യൂനപക്ഷ വിഭാഗം മേധാവി അബ്ദുള്‍ റഷീദ് അന്‍സാരി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക