Image

ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം

Published on 03 June, 2015
  ബ്ളാറ്റര്‍ക്കെതിരെ യു.എസ് അന്വേഷണം

ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കകം സെപ് ബ്ളാറ്റര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. സാമ്പത്തിക ക്രമക്കേടുകള്‍ അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ്  ഉദ്വോഗസ്ഥര്‍ അന്വേഷിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിന്‍െറ കോണുകളില്‍നിന്നുയരുന്ന എതിര്‍പ്പുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഫിഫയുടെ അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് രാജി പ്രഖ്യാപിക്കുകയും പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ബ്ളാറ്റര്‍ കഴിഞ്ഞദിവസം രാത്രി പ്രഖ്യാപിച്ചിരുന്നു. സൂറിച്ചില്‍ അപ്രതീക്ഷിതമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ബ്ളാറ്റര്‍ രാജി അറിയിച്ചത്.

 കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്ളാറ്റര്‍ ഫിഫ പ്രസിഡന്‍റായി അഞ്ചാമൂഴത്തിലും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സാമ്പത്തിക ക്രമക്കേടിന്‍െറയും അഴിമതിയുടെയും പേരില്‍ ഏഴോളം ഫിഫ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തത്.  അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ഫിഫ ഫുട്ബാള്‍ ലോകകപ്പ് അനുവദിച്ചത്, വിവിധ ടൂര്‍ണമെന്‍റുകളുടെ ടെലിവിഷന്‍-മാര്‍ക്കറ്റ് അവകാശം എന്നിവസംബന്ധിച്ച് വ്യാപകമായ ക്രമക്കേടും കൈക്കൂലി ഇടപാടും നടന്നതായും ആരോപിച്ചായിരുന്നു അറസ്റ്റ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക