Image

ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നദാല്‍ പുറത്ത്

Published on 03 June, 2015
ഫ്രഞ്ച് ഓപ്പണില്‍ നിന്ന് നദാല്‍ പുറത്ത്
പാരിസ്: ഒമ്പതു തവണ കിരീടം ചൂടിയ റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപണ്‍ ക്വാര്‍ട്ടറില്‍ മടക്കടിക്കറ്റ്. ഒന്നാം നമ്പറും മുഖ്യവൈരിയുമായ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിചിനോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ കീഴടങ്ങിയത്. സ്കോര്‍ 7^, 6^3, 6^1. കളിമണ്‍ കോര്‍ട്ടിലെ അതികായനെ തീര്‍ത്തും ദുര്‍ബലനാക്കിക്കൊണ്ടായിരുന്നു ദ്യോകോവിചിന്‍െറ ജയം. ആദ്യ സെറ്റില്‍ പരിചയസമ്പത്ത് കൈമുതലാക്കി മേധാവിത്വത്തിനു ശ്രമിച്ച നദാലിനെ അടുത്ത രണ്ടു സെറ്റിലും നിസ്സഹായനാക്കിക്കൊണ്ട് ദ്യോകോവിച് സെമിയില്‍ ഇടം നേടി. വനിതാ സിംഗ്ള്‍സില്‍ സെറീന വില്യംസ്, ടിമിയ ബാസിന്‍സ്കി എന്നിവര്‍ സെമിയില്‍ കടന്നു. സാറാ ഇറാനിയെ 6^1, 6^3 സ്കോറിനാണ് സെറീന വീഴ്ത്തിയത്. അലിസന്‍ വാന്‍ ഉട്വാന്‍കിനെ തോല്‍പിച്ചാണ് ബാസിന്‍സ്കി (6^4, 7^5) സെമിയില്‍ കടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക