Image

ചികിത്സകിട്ടാതെ മരിച്ച സംഭവത്തില്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

Published on 03 June, 2015
ചികിത്സകിട്ടാതെ മരിച്ച സംഭവത്തില്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം

ആലപ്പുഴ: കാറപകടത്തത്തെുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി ചികിത്സകിട്ടാതെ മരിച്ച സംഭവത്തില്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍ ഉത്തരവിട്ടു.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടിയന്തരമായി ന്യൂറോ സര്‍ജന്മാരെ നിയമിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. ആവശ്യത്തിന് സ്ട്രെച്ചര്‍ എല്ലാ വാര്‍ഡിലും ലഭ്യമാണോ എന്ന് പരിശോധിച്ച് ഇല്ളെങ്കില്‍ വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കേസ് ഷീറ്റില്‍ കൃത്രിമം കാണിച്ചെന്ന പരാതി ഒഴിവാക്കാന്‍ അതത് ദിവസത്തെ കേസ് ഷീറ്റ് പിറ്റേന്ന് രോഗിക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുന്നതിന് വിദഗ്ധരുമായി ആലോചിച്ച് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. ഭര്‍ത്താവ് മരിച്ച പരാതിക്കാരിക്ക് ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുണ്ടെന്നും കലക്ടര്‍ക്ക് അപേക്ഷ നല്‍കണമെന്നും കമീഷന്‍ പരാതിക്കാരിക്ക് നിര്‍ദേശം നല്‍കി.
2013 ഒക്ടോബര്‍ ഒമ്പതിനായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തേണ്ടിയിരുന്ന താമരക്കുളം വേട്ടറപ്ളാവില്‍ ബാലകൃഷ്ണനെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഭാര്യ രാജമ്മ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ന്യൂറോ സര്‍ജന്‍ നിര്‍ദേശിച്ച മരുന്നുകള്‍ രോഗിക്ക് നല്‍കിയിട്ടില്ളെന്ന് കേസ് ഷീറ്റ് പരിശോധിച്ച് മനുഷ്യാവകാശ കമീഷന്‍ കണ്ടത്തെി.
മരുന്ന് നല്‍കാതിരുന്നതിനാല്‍ രോഗിയുടെ നില ഭേദപ്പെട്ടില്ളെന്ന് ന്യൂറോ സര്‍ജന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്ന് കൊടുക്കാത്തതു കാരണം 12 മണിക്കൂര്‍ നഷ്ടമായതായും ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. ന്യൂറോ സര്‍ജന്‍ കുറിച്ച മരുന്നുകള്‍ രോഗിക്ക് നല്‍കിയെന്ന് നഴ്സ് കേസ് ഷീറ്റില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, താന്‍ കേസ് ഷീറ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയ സമയം ഇത്തരമൊരു നോട്ട് ഉണ്ടായിരുന്നില്ളെന്ന് ഡോക്ടര്‍ ബോധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക