Image

ഇന്ത്യ-അമേരിക്ക കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു.

Published on 03 June, 2015
ഇന്ത്യ-അമേരിക്ക കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു.
ന്യൂ ഡല്‍ഹി: അമേരിക്കയുമായുള്ള പ്രതിരോധ സഹകരണ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. 10 വര്‍ഷത്തേക്കാണ് കരാര്‍. റിപ്പബ്ലിക് ദിനത്തില്‍ അഥിതിയായി യു.എസ് പ്രസിഡന്റ് ബാറക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ധാരണയിലെത്തിയ പ്രതിരോധ സഹകരണ കരാറുകളാണ് ഇന്ന് ഒപ്പുവെച്ചത്. പ്രതിരോധ മന്ത്രാലത്തില്‍വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. നേരത്തേ കാര്‍ട്ടര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക