Image

ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്‍റുപദത്തിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Published on 03 June, 2015
ബോബി ജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്‍റുപദത്തിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ റിപ്പബ്ളിക്കന്‍ പ്രതിനിധിയായി അമേരിക്കന്‍ പ്രസിഡന്‍റുപദത്തിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ 24ന് നടത്തും. തെരഞ്ഞെടുപ്പിന്‍െറ പ്രാഥമിക പടിയായ പ്രൈമറികള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇതിനകം ജിന്‍ഡാല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെനിന്നുള്ള പ്രതികരണത്തിന് അനുസരിച്ചാകും സ്ഥാനാര്‍ഥിത്വ പ്രഖ്യാപനമുണ്ടാകുകയെന്നാണ് സൂചന. പ്രൈമറികളില്‍നിന്നാണ് യഥാര്‍ഥ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പ്രതിനിധികളെ ഓരോ സംസ്ഥാനത്തുനിന്നും പാര്‍ട്ടികള്‍ കണ്ടത്തെുന്നത്.

ലൂസിയാനയിലെ തെരഞ്ഞെടുപ്പ് സെഷന്‍ ജൂണ്‍ 11ന് അവസാനിച്ച ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ ജിന്‍ഡാല്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. സാധ്യതകള്‍ സംബന്ധിച്ച പഠനത്തിന് ഒരു ഫെഡറല്‍ സമിതിയെ അദ്ദേഹം വെച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി ഒരു വെബ്സൈറ്റും ആരംഭിച്ചു. താന്‍ മത്സരിക്കുന്നുവെങ്കില്‍, തീര്‍ത്തും വ്യത്യസ്തനായ ഒരാളെ അമേരിക്ക പരീക്ഷിക്കാന്‍ തീരുമാനിച്ചെന്ന ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും അതെന്ന് ജിന്‍ഡാല്‍ പറയുന്നു.

40 വര്‍ഷം മുമ്പാണ് ജിന്‍ഡാലിന്‍െറ മാതാപിതാക്കള്‍ അമേരിക്കയിലത്തെുന്നത്. ലൂസിയാനയില്‍ ഹെല്‍ത്ത് സെക്രട്ടറിയായാണ് പൊതു സേവനരംഗത്ത് ബോബിയുടെ തുടക്കം. ഗവര്‍ണറാണെന്നു മാത്രമല്ല, റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍െറ വൈസ് ചെയര്‍മാന്‍കൂടിയാണ് അദ്ദേഹം. അതേസമയം, രാജ്യവ്യാപകമായി ഇപ്പോഴും വേണ്ടത്ര ജനസമ്മതി ആര്‍ജിക്കാന്‍ ജിന്‍ഡാലിനായിട്ടില്ളെന്നാണ് സി.എന്‍.എന്‍ സര്‍വേ ഫലങ്ങള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക