Image

നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

Published on 03 June, 2015
നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

  തിരുവനന്തപുരം: 13-ാം നിയമസഭയുടെ 14-ാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സമ്മേളനത്തില്‍ നടക്കുക. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് സഭാ സമ്മേളനം ജൂലൈ 30 നാണ് അവസാനിക്കേണ്ടത്. എന്നാല്‍ വരുന്ന 27 ന് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ ചില മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ജൂണിലെ സമ്മേളന ദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും ആലോചനയിലുണ്ട്. എട്ടിനു നടക്കുന്ന കാര്യോപദേശക സമിതിയില്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

സഭാ സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു. സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനു സ്പീക്കര്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ തേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക