Image

ലിബിയയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: കെ.വി. തോമസ്

Published on 03 June, 2015
ലിബിയയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: കെ.വി. തോമസ്

  മാള്‍ട്ട: ലിബിയയിലെ അവശേഷിക്കുന്ന മലയാളികളെ കൂടി നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ലിബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അസന്‍ ഖാനുമായി കെ.വി. തോമസ് എംപി മാള്‍ട്ടയില്‍ ചര്‍ച്ച നടത്തി. രണ്ടായിരത്തോളം മലയാളികള്‍ ഇനിയും ലിബിയയിലുണ്ട്. ഇവര്‍ക്ക് സൗജന്യ ടിക്കറ്റും മറ്റു സഹായവും ലഭ്യമാക്കിയിട്ടുണെ്ടങ്കിലും പലരും ലിബിയ വിട്ടുപോരാന്‍ തയാറാകാത്തതാണു പ്രശ്‌നം. ലിബിയയിലെ സ്ഥിതി ആശങ്കാജനകമാണ്. മിക്കവാറും എല്ലാ രാജ്യങ്ങളും എംബസികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യന്‍ എംബസി മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കഴിയുന്നത്ര മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക