Image

കെഎസ്ആര്‍ടിസി പെന്‍ഷന്‍: സര്‍ക്കാര്‍ എല്ലാമാസവും 20 കോടി നല്‍കും

Published on 03 June, 2015
കെഎസ്ആര്‍ടിസി പെന്‍ഷന്‍: സര്‍ക്കാര്‍ എല്ലാമാസവും 20 കോടി നല്‍കും


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ മാസവും 20 കോടി രൂപ നല്‍കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ മാസവും 15നു മുമ്പു പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്റെ നിലവിലുള്ള വരുമാനം 5.65 കോടി രൂപയാണ്. ഇത് ഏഴുകോടി രൂപയാക്കാനാണു ശ്രമം.

കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് ജൂലൈ ഏഴിനു തുടങ്ങും. ജന്റം ബസുകളുടെ എണ്ണം 750 ആക്കും. സ്റ്റാന്‍ഡുകളില്‍ ഇന്‍ഡ്യന്‍ കോഫി ഹൗസുകള്‍ തുറക്കും. ജൂണില്‍ തിരുവല്ലയിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക