Image

ബാര്‍ കോഴപ്പണം അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഒഴുക്കുന്നു: കൊടിയേരി

Published on 03 June, 2015
ബാര്‍ കോഴപ്പണം അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഒഴുക്കുന്നു: കൊടിയേരി
അരുവിക്കര: ബാര്‍ കോഴ ഇടപാടിലൂടെ ലഭിച്ച കോടികള്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഒഴുക്കുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. യു.ഡി.എഫ്‌ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്‌. ഇത്തരമൊരു അഴിമതി ഭരണം തുടരണോ എന്ന്‌ അരുവിക്കരയിലെ തിരഞ്ഞെടുപ്പ്‌ തീരുമാനിക്കും. പാമോയില്‍ കേസുമായി ബന്ധപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ വെളിപ്പെടുത്തല്‍ അഴിമതിയുടെ തെളിവാണ്‌. ഇന്നല്ലെങ്കില്‍ നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ കേസില്‍ പ്രതിയാവും. ഭൂമി തട്ടിപ്പു കേസില്‍ സലിംരാജ്‌ അറസ്റ്റിലായത്‌ മുഖ്യമന്ത്രിയുടെ പങ്കിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്‌ മുഖ്യമന്ത്രിയുടെ നിലപാട്‌. നാല്‌ ദിവസം പുറത്ത്‌ നിന്ന്‌ കൈക്കൂലി വാങ്ങുകയും മൂന്ന്‌ ദിവസം ഓഫീസിലിരുന്ന്‌ കൈക്കൂലി വാങ്ങുകയും ചെയ്യണമെന്നാണ്‌ സര്‍ക്കാര്‍ പറയുന്നതെന്നും കോടിയേരി പരിഹസിച്ചു. അരുവിക്കരയില്‍ യു.ഡി.എഫിന്‌ വോട്ട്‌ ചെയ്‌തിട്ട്‌ യാതൊരു കാര്യവുമില്ല. യു.ഡി.എഫിന്‌ വോട്ട്‌ ചെയ്യുന്നത്‌ വൈദ്യുത പോസ്റ്റിന്‌ വെള്ളമൊഴിക്കുന്നത്‌ പോലെയാണ്‌.

പണം കൂടാതെ തിരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ മദ്യവും കോണ്‍ഗ്രസ്‌ കരുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അരുവിക്കരയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക