Image

അരുവിക്കര: ജൂണ്‍ 10 വരെ പത്രിക സമര്‍പ്പിക്കാം

Published on 03 June, 2015
അരുവിക്കര: ജൂണ്‍ 10 വരെ പത്രിക സമര്‍പ്പിക്കാം


 
തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം ഇന്ന് ആരംഭിക്കും. ജൂണ്‍ 10 വരെ പത്രിക സമര്‍പ്പിക്കാം. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് വരവു ചെലവുകള്‍ക്കു മാത്രമായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. പത്രികാസമര്‍പ്പണവേളയില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൂടി വരണാധികാരിക്കു നല്‍കേണ്ടതുമാണെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ തെരഞ്ഞെടുപ്പ് ചെലവുകളും ഈ അക്കൗണ്ട് വഴി മാത്രമേ നടത്താവൂ എന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക