Image

പാമോയില്‍: ഉമ്മന്‍ചാണ്ടിയുടെ കള്ളി വെളിച്ചത്തായെന്ന് വി.എസ്

Published on 03 June, 2015
പാമോയില്‍: ഉമ്മന്‍ചാണ്ടിയുടെ കള്ളി വെളിച്ചത്തായെന്ന് വി.എസ്


തിരുവനന്തപുരം: പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ വതോടെ ഉമ്മന്‍ചാണ്ടിയുടെ കള്ളി വെളിച്ചത്തായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു. ടെന്‍ഡര്‍ വിളിക്കാതെ പാമോയില്‍ ഇറക്കുമതി ചെപൈ്‌ളകോ എം.ഡിയും ഈ കുംഭകോണത്തിന്റെ സൂത്രധാരനുമായിരുന്ന ജിജി തോംസണ്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

കാബിനറ്റ് തീരുമാനത്തിന് മുമ്പാണ് ജിജി തോംസണ്‍ മലേഷ്യന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. അപ്രകാരം ഒപ്പിട്ട കരാര്‍ സാധൂകരിക്കാന്‍ ധനമന്ത്രിക്കു മാത്രമേ കഴിയൂ. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി കേസിലെ പ്രതിയാകുന്നത്. ഇപ്പോള്‍ സാക്ഷിപ്പട്ടികയിലുള്ള ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്ത് വരേണ്ടയാളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതറിയാവുന്നതു കൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, രണ്ടു തവണ ഈ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി കേസ് പിന്‍വിലിച്ച നടപടി ശരിയായിരുന്നില്ല എന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്.

ഇത്തരമൊരവസ്ഥയില്‍ ഒന്നുകില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ പുറത്താക്കണം. അല്‌ളെങ്കില്‍ കേസ് പിന്‍വലിച്ചത് തെറ്റായിരുന്നുവെന്ന് ജനങ്ങളോട് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അന്ന് ഇറക്കുമതിയുമായി ബന്ധപ്പെട്ട് എല്ലാവരും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായിട്ടായിരുന്നു എന്നാണ് ജിജി തോംസണ്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കേസ് വിചാരണ നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക