Image

'മാഗി' ന്യൂഡില്‍സിന് ഡല്‍ഹിയില്‍ 15 ദിവസത്തെ നിരോധം

Published on 03 June, 2015
'മാഗി' ന്യൂഡില്‍സിന് ഡല്‍ഹിയില്‍ 15 ദിവസത്തെ നിരോധം


ന്യൂഡല്‍ഹി: സംസ്ഥാനത്ത് 'മാഗി' ന്യൂഡില്‍സിന്റെ വില്‍പനക്ക് ഡല്‍ഹി സര്‍ക്കാര്‍ 15 ദിവസത്തെ നിരോധം ഏര്‍പ്പെടുത്തി. മാഗി ന്യൂഡില്‍സിലെ ചേരുവകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. വിശദ പരിശോധനാ ഫലം ലഭിച്ച ശേഷം നിരോധം തുടരുന്ന കാര്യം ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര കുമാര്‍ അറിയിച്ചു.

മാഗി ന്യൂഡില്‍സ് വിഷയം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പരിഗണനക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ നെസ് ലെയുടെ ഉല്‍പന്നത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സിന് നിരോധം ഏര്‍പ്പെടുത്തുന്നത് കമ്പനിയുടെ ഓഹരി ഇടിയാന്‍ വഴിവെച്ചു. ബുധനാഴ്ച നെസ് ലെ കമ്പനിയുടെ ഓഹരികള്‍ക്ക് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. നെസ് ലെയുടെ വരുമാനത്തില്‍ 20 ശതമാനം ലഭിക്കുന്നത് മാഗി ന്യൂഡില്‍സില്‍ നിന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക