Image

മ്യാന്മര്‍ വിവേചനം അവസാനിപ്പിക്കണം: ഒബാമ

Published on 03 June, 2015
മ്യാന്മര്‍ വിവേചനം  അവസാനിപ്പിക്കണം: ഒബാമ

വാഷിങ്ടണ്‍: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളോടുള്ള വിവേചനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍നിന്നത്തെിയ യുവ രാഷ്ട്രീയനേതാക്കളുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അന്താരാഷ്ട്ര തലത്തില്‍തന്നെ ചര്‍ച്ചയായ റോഹിങ്ക്യ വിഷയത്തില്‍ ഒബാമ നിലപാട് വ്യക്തമാക്കിയത്.

2012ലുണ്ടായ റോഹിങ്ക്യ വിരുദ്ധ കലാപത്തിന്‍െറ ഇരകളാണ് ഇപ്പോള്‍ അന്തമാന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത്. റോഹിങ്ക്യകള്‍ക്ക് സ്വന്തം രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തണം -ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം, അമേരിക്കയുടെ അസിസ്റ്റന്‍റ് സ്റ്റേറ്റ് സെക്രട്ടറി ആനി റിച്ചാര്‍ഡും റോഹിങ്ക്യ അനുകൂല പ്രസ്താവന നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക