Image

ബ്ളാറ്റര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അമേരിക്ക

Published on 03 June, 2015
ബ്ളാറ്റര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കകം സെപ് ബ്ളാറ്റര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അമേരിക്ക. സാമ്പത്തിക ക്രമക്കേടുകള്‍ അമേരിക്കന്‍ എന്‍ഫോഴ്സ്മെന്‍റ്  ഉദ്വോഗസ്ഥര്‍ അന്വേഷിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

  കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്ളാറ്റര്‍ ഫിഫ പ്രസിഡന്‍റായി അഞ്ചാമൂഴത്തിലും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സാമ്പത്തിക ക്രമക്കേടിന്‍െറയും അഴിമതിയുടെയും പേരില്‍ ഏഴോളം ഫിഫ ഒഫീഷ്യലുകളെ അമേരിക്ക അറസ്റ്റ് ചെയ്തത്.  ഫിഫ ഫുട്ബാള്‍ ലോകകപ്പ് അനുവദിച്ചത്, വിവിധ ടൂര്‍ണമെന്‍റുകളുടെ ടെലിവിഷന്‍-മാര്‍ക്കറ്റ് അവകാശം എന്നിവസംബന്ധിച്ച് വ്യാപകമായ ക്രമക്കേടും കൈക്കൂലി ഇടപാടും നടന്നതായും ആരോപിച്ചായിരുന്നു അറസ്റ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക