ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്സ്
ചര്‍ച്ചിന്റെ ഇടവക തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി.
ജനുവരി
ഒന്നാംതീയതി നടന്ന പെരുന്നാള്‍ വിശുദ്ധകര്‍മ്മങ്ങളില്‍ മുന്‍വികാരി വെരി റവ. ഡോ.
പി.എസ്. ശാമുവേല്‍ കോര്‍എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി
വെരി റവ. ഡോ. വര്‍ഗീസ് പ്ലാത്തോട്ടം കോര്‍പ്പിസ്കോപ്പ സഹകാര്‍മികത്വം വഹിച്ചു.
രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
വിശുദ്ധ കുര്‍ബാനയ്ക്കും, മദ്ധ്യസ്ഥപ്രാര്ത്ഥനയ്ക്കുംശേഷം നടന്ന
യോഗത്തില്‍ വികാരി വെരി റവ. ഡോ. വര്‍ഗീസ് പ്ലാത്തോട്ടം ആമുഖ പ്രസംഗം നടത്തുകയും
ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. സെക്രട്ടറി ഈപ്പന് ശാമുവേല്‍, മുന്‍
വികാരി വെരി. റവ.ഡോ. പി.എസ്. ശാമുവേല്‍ കോര്‍എപ്പിസ്കോപ്പയുടെ സ്തുത്യര്‍ഹമായ
സേവനത്തെ അനുസ്മരിച്ചുകൊണ്ട് പ്രസംഗിച്ചു. ട്രഷറര്‍ ചെറിയാന് ജോര്‍ജ്
ഏവര്‍ക്കും നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പെരുന്നാള്‍ സമാപിച്ചു. ചെറിയാന്
ജോര്‍ജ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.