കൈരളി ഓഫ് ബാള്ട്ടിമോറിന്റ് ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷം ജനുവരി ഏഴിന്
തോമസ് പി. ആന്റണിPublished on 04 January, 2012
ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷവും
ആദ്യത്തെ വനിതാ പ്രസിഡന്റ് മിനി സത്യദാസിന്റെ സ്ഥാനാരോഹണവും ജനുവരി ഏഴിന് (ശനി)
കേറ്റന്സ് വില്ലിലെ സീറ്റര്‍ കിയോ ഹയിസ് സ്കൂളില്‍ നടക്കുമെന്ന് പ്രസിഡന്റ്
സാം നാസര്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ ബാള്‍ട്ടിമോര്‍ വാഷിംഗ്ടണ്‍ ഏരിയായിലെ
വിശിഷ്ടാഥിതികള്‍ പങ്കെടുക്കും.
വൈകുന്നേരം നാലിന് വാദ്യമേളങ്ങളുടെ
അകമ്പടിയോടെ സാന്താക്ലോസിന് വരവേല്‍പ്പോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം
കുറിക്കും. വാഷിംഗ്ടണ്‍-ബാള്‍ട്ടിമോര്‍ റീജിയണിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന
വിവിധ കലാപരിപാടികളും ആഘോഷങ്ങളോടനുബന്ധിച്ച് നടക്കും.
കൈരളി ഓഫ്
ബാള്‍ട്ടിമോറിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് മിനി സത്യദാസ് ചടങ്ങില്‍
സത്യപ്രതിജ്ഞ ചെയ്ത് അധികാരമെറ്റെടുക്കും. ഒരു കാന്‍ഡ് ഫുഡ് ഡ്രയിവും
ഇതോടനുബന്ധിച്ച് നടക്കും. തുടര്‍ന്ന് സ്നേഹവിരുന്നോടെ പരിപാടികള്‍ അവസാനിക്കും.
പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് നാസര്‍ അഭ്യര്‍ഥിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല