കൊച്ചി: കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഉണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി
എ.കെ ആന്റണി പറഞ്ഞു. ഇക്കാര്യം നിഷേധിക്കാനാവില്ല. ഇതിനു വിരുദ്ധമായ
കേന്ദ്രത്തിന്റെ സത്യവാങ്മൂലം ഏത് സാഹചര്യത്തില്‍ ഉള്ളതാണെന്ന് അറിയില്ല.
ഒരുപക്ഷെ ഈ വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചുകാണില്ലെന്ന്
അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ പദ്ധതി യാത്ഥാര്ത്ഥ്യമാക്കാന്
സാധ്യമായത് എല്ലാം ചെയ്യും. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എന്താണെന്ന്
വ്യക്തമല്ല. മെട്രോ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി
ചര്‍ച്ച നടത്തുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
2009 മുതലുള്ള മൂന്നു കൊല്ലം കേരളത്തില്‍ നിന്ന് കര്‍ഷക ആത്മഹത്യയുടെ
റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം
ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര കാര്‍ഷിക വകുപ്പ് അണ്ടര്‍ സെക്രട്ടറി
സാധന ഖന്നയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വയനാട്ടില്‍ കൃഷി നശിച്ച്
കടം പെരുകി കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ
ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള പൊതുതാത്പര്യ
ഹര്‍ജിയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല