CHARAMAM

അലക്‌സ് തോമസ് (60) അറ്റ്ലാന്റാ

Published

അറ്റ്ലാന്റാ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അറ്റ്‌ലാന്റാ  ചാപ്റ്റര്‍ പ്രസിഡന്റ് അലക്‌സ് തോമസ് (60) നിര്യാതനായി. മാര്‍ച്ച് 15നു  പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു  അന്ത്യം. ഐഎപിസിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അലക്‌സ് തോമസ്, ചാര്‍ലറ്റ്വില്‍ മലയാളി അസോസിയേഷന്റെ 2006-2007 കാലഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായിരുന്നു. 2018 ലെ ഐഎപിസി അറ്റ്‌ലാന്റാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍, ജയ് ഹിന്ദ് വാര്‍ത്ത മുതലായവയുടെ അറ്‌ലാന്റാ കോഓര്‍ഡിനേറ്റര്‍, എ ഏ ആര്‍ പി യുടെ ജോര്‍ജിയയിലെ ഇന്‍സ്ട്രക്ടര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു. 

എറണാകുളം രാമമംഗലം മറ്റത്തിൽ (മല്ലശ്ശേരിൽ നടുവിലെ വീട്) റിട്ടയേർഡ് ഹെഡ് മാസ്റ്റർ എം സി തോമസിന്റെയും എൻ.സി. മറിയാമ്മയുടെയും പുത്രനാണ് . ഭാര്യ ലീലാ അലക്‌സ്, പുത്രൻ ആൽവിൻ അലക്സ്. സഹോദരങ്ങൾ പരേതനായ രാജു തോമസ്, ജയിംസ്‌ തോമസ് , ബാബു തോമസ് , ഷാജി തോമസ് .

അലക്‌സ് തോമസിന്റെ നിര്യാണത്തില്‍ ഐഎപിസി നാഷ്ണല്‍ കമ്മറ്റിക്കുവേണ്ടി ചെയര്‍മാന്‍ പ്രഫ. ജോസഫ് എം.ചാലില്‍, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി.സക്കറിയ, വൈസ് ചെയര്‍മാന്‍ ഡോ. മാത്യു ജോയിസ്, ബോര്‍ഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ, ബോർഡ് മെമ്പർ മിനി നായര്‍, ട്രഷറർ റെജി ഫിലിപ്പ് (ഫിലാഡൽഫിയ), ആഷ്‌ലി ജോസഫ് (ടൊറന്റോ), സി.ജി.ഡാനിയേൽ (ഹൂസ്റ്റൺ), ഡോ പി .വി.ബൈജു (ആൽബെർട്ട), തമ്പാനൂർ മോഹൻ (വാന്കൂവർ), ന്യൂയോര്ക്ക് ചാപ്റ്റർ പ്രസിഡന്റ് ജോർജ്ജ് കൊട്ടാരം എന്നിവര്‍ അനുശോചിച്ചു. കരുത്തുറ്റ സംഘാടകനെയും മാധ്യമപ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഐഎപിസി നാഷ്ണല്‍ കമ്മറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

(വ്യൂവിങ് , ഫ്യൂണറൽ സംബന്ധിച്ച വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ് ).

news: ഡോ. മാത്യു ജോയിസ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മോഹനസുന്ദരന്‍, 58, ഫിലഡല്ഫിയ

പി കെ ചാണ്ടി കുഞ്ഞ് (82): ഹ്യൂസ്റ്റൺ

സൂസി ചെറിയാന്‍ (74‍): കോട്ടയം

ജോർജ് ജോസഫ് (സജി-45) ഫ്ലോറിഡ

ജോര്‍ജ് മത്തായി, 71, ഡാളസ്

ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 89) ഓസ്റ്റിൻ

പാസ്റ്റര്‍ ജോണ്‍ തോമസ് (രാജു കൊടുന്തറ-75); സൗത്ത് ഫ്‌ളോറിഡ:

കെ. ടി.എബ്രഹാം; ബാംഗ്ലൂര്‍ ;

ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ (19) ഫ്ലോറിഡ

രാമകൃഷ്ണന്‍ നായര്‍ (97);കട്ടപ്പന

മറിയക്കുട്ടി പൂതക്കരി (96) ഹ്യൂസ്റ്റണ്‍

ഫാ. ജേക്കബ് വടക്കേക്കുടി (91): കടവൂര്‍

മാത്യു ജോസഫ് (പാപ്പച്ചന്‍, 92): പാലാ

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

View More