തിരുവനന്തപുരം: റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് അണക്കെട്ട് മുല്ലപ്പെരിയാറില്‍ നിര്‍മിക്കുമെന്നു ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ ഡാമായിരിക്കും മുല്ലപ്പെരിയാറിലേത്. പുതിയ ഡാമില്‍ കുറഞ്ഞ ചെലവിലുള്ള സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.