Image

മൂന്നു വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യ കേരളം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കേന്ദ്രം

Published on 02 January, 2012
മൂന്നു വര്‍ഷത്തിനിടെ കര്‍ഷക ആത്മഹത്യ കേരളം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കേന്ദ്രം
കൊച്ചി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒരു കര്‍ഷക ആത്മഹത്യയും കേരളത്തില്‍ നിന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ദേശീയതലത്തില്‍ കര്‍ഷക ആത്മഹത്യാ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കര്‍ഷക ആത്മഹത്യ തടയാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജിയിലാണ് കേന്ദ്ര കൃഷി വകുപ്പ് അണ്ടര്‍ സെക്രട്ടറി സാദന ഖന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

2006ല്‍ 112ഉം 2007ല്‍ 68ഉം 2008ല്‍ 12 കര്‍ഷകരും ആത്മഹത്യ ചെയ്തു. എന്നാല്‍ 200 മുതല്‍ 2011 ഓഗസ്റ്റ് വരെ ഒരു കര്‍ഷക ആത്മഹത്യ പോലും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ദേശീയ തലത്തില്‍ കര്‍ഷക ആത്മഹത്യ 8.9 ശതമാനം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 

ദുരിതമനുഭവിക്കുന്ന നാല് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയ്യാക്കുന്നുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കിയ കേന്ദ്രം കേരളത്തെയും പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചു. പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും പാക്കേജിന്റെ പ്രയോജനം ലഭിക്കുകയെന്നും കേന്ദ്രം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക