Image

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് വിദഗ്ധസമിതി

Published on 02 January, 2012
മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് വിദഗ്ധസമിതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും അറ്റകുറ്റപ്പണി നടത്തി ഡാം നിലനിര്‍ത്താമെന്നും ഉന്നതാധികാര സമിതി നിയോഗിച്ച വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച അഭിപ്രായമുണ്ടായത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേടുപാടുകള്‍ തീര്‍ത്ത് ഡാം സുരക്ഷിതമാക്കാമെന്ന് സാങ്കേതിക വിദഗ്ധ സമിതി അംഗം സി.ഡി തട്ടേ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ഉന്നതാധികാര സമിതിക്കുമുന്നില്‍ കേരളം ആവശ്യമുന്നയിച്ചു. സംരക്ഷണ കവചമെന്ന നിലയിലാണ് പുതിയ ഡാം നിര്‍മ്മിക്കുകയെന്നും കേരളം അറിയിച്ചു. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം അടിസ്ഥാനമില്ലാത്തതാണെന്ന് തമിഴ്‌നാടിന്റെ പ്രതിനിധിയും വാദിച്ചു.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ദ്ധര്‍ക്കെതിരെ കേരളം ഉന്നതാധികാര സമിതിയില്‍ പരാതി നല്‍കി. സി.ഡി. തട്ടേ, ഡി.കെ. മേത്ത എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരിശോധനയ്ക്കിടെ തമിഴ്‌നാടിന് അനുകൂലമായി ഇവര്‍ നിലപാടെടുത്തുവെന്ന് പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക