Image

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published on 02 January, 2012
ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയലിക്കട ഗ്രീന്‍വാലി പൂവത്താന്‍വിള കലേഷ് (30) ന്റെ മൃതദേഹമാണ് പട്ടത്തിന് സമീപത്തുനിന്ന് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുഴുവന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. കലേഷിന്റെ മകന്‍ ആദിത്യന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. ആദിത്യന്‍ തോട്ടില്‍ വീണതുകണ്ട് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു കലേഷ്. കുഞ്ഞിനെ നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച കലേഷ് വീണ്ടും കാല്‍ വഴുതി ഒഴുക്കില്‍പ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക