image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ജാതകവശാല്‍ ഒരു വ്യാപാരി (മനോഹര്‍ തോമസ്‌)

AMERICA 28-Apr-2015
AMERICA 28-Apr-2015
Share
image
`അമേരിക്കയിലെ വ്യാപാരികളുടെ കുട്ടായ്‌മ ആണ്‌ .താനും വരണം' എന്ന്‌ സുധാകര്‍ പറഞ്ഞപ്പോള്‍ മാത്രമാണ്‌ ഞാനും ഒരു കച്ചവടക്കാരനാണല്ലോ, പോകേണ്ടതല്ലേ എന്ന ഉള്‍ബൊധം ഉണ്ടായത്‌. കഴിഞ്ഞ പതിനാറു വര്‍ഷമായി തുടരുന്ന ഈ സംഗമത്തില്‍ ഇതുവരെ ആരും വിളിച്ചില്ല ,പോയില്ല . ചിലര്‍ പട്ടാളക്കാരാകുന്നു,സ്‌കുള്‍ മാഷാകുന്നു ക്ലാര്‍ക്കാകുന്നു അങ്ങിനെ പലതും ആകുന്നു .പലര്‍ക്കും ആ കുപ്പായങ്ങള്‍ നന്നായി ചേരും .ചിലരറിയാതെ ,കുപ്പായങ്ങളില്‍ വീണുപൊകും .അങ്ങിനെ പറ്റിയ ഒരു നിര്‍ഭാഗ്യവാനാണ്‌ ഞാനെന്ന ബോധം എന്നില്‍ എന്നും ഉണ്ടായിരുന്നു.

അവിടെ വന്നാല്‍ എന്താണ്‌ ചെയ്യേണ്ടത്‌ എന്ന്‌ സുധിയോടു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല . ` ഭംഗിയായി വെള്ളമടിക്കുക,ശരിക്ക്‌ ഭക്ഷണം കഴിക്കുക ,പ്രസഗിക്കാന്‍ വിളിച്ചാല്‍ മാത്രം രണ്ടു വാക്ക്‌ കത്തിച്ചേക്കുക. ഒരു വിധം നല്ല വെയിറ്റ്‌ ഇട്ടു വേണം ഇരിക്കാന്‍ .പലരും മില്യന്‍ ഡോളറിന്റെ മുതല്‍ ബില്ലിയന്‍ ഡോളറിന്റെ വരെ കാര്യങ്ങള്‍ പറയും . പിടികൊടുക്കരുത്‌ . ആരെ കണ്ടാലും ഭംഗിയായി ചിരിചേക്കണം

ഞാനൊന്നു തിരിഞ്ഞു നോക്കുകയായിരുന്നു .നാല്‌പത്തി മുന്ന്‌ വര്‌ഷത്തെ വ്യാപാര ജിവിതം .സെയില്‍ റ്റാക്‌സ്‌ ,ഇന്‍കം റ്റാക്‌സ്‌ , liquor authortiy മുതല്‍ ഏതെല്ലാം രാക്ഷസന്മാരുണ്ടോ ഈ ലോകത്തില്‍ അവരെല്ലാം പലകുറി പിടിച്ചു നാനാവിധമാക്കിയ ഒരു ജിവിതം .

കോളേജില്‍ നിന്നിറങ്ങി ,ആദ്യം തുടങ്ങിയത്‌ സ്വന്തം ഗ്രാമത്തില്‍ ഒരു റബര്‍ കടയാണ്‌ .പലരും പറഞ്ഞു വളം കുടി തുടങ്ങുന്നത്‌ നന്നായിരിക്കുമെന്ന്‌ ,കുടെ എല്ലുപോടിയും .വാഗന്‍ ലോഡ്‌ പഞ്ചാബില്‍ നിന്ന്‌ എടുത്താല്‍ കുടുതല്‍ ലാഭം .ചുടത്ത്‌ നാട്ടില്‍ വന്നപ്പോള്‍ പകുതിയായി .നാറ്റം എന്നുപറഞ്ഞാല്‍ ,എന്റെ പിറവം പള്ളി രാജാക്കന്മാരാന്നെ സത്യം ഇതുപോലൊരു നാറ്റം മുമ്പ്‌ അനുഭവിച്ചിട്ടില്ല .കുത്താട്ടുകുളം ചന്തയില്‍ റബര്‍ കച്ചവടം നടത്തുന്ന കോരപ്പന്‍ ചേട്ടനെ കൊച്ചിയിലെ റബര്‍ ബ്രോകര്‍ നാടാരുടെ മുറിയില്‍ വച്ച്‌ കണ്ടു . ` എല്ലുപോടിയില്‍ നന്നായിട്ട്‌ വാരി കാണുമല്ലോ ഇല്ലെ കൊച്ചനെ `എന്റെ പോന്നു ചേട്ടാ പച്ച തൊട്ടില്ല'

ഊണു കഴിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചാണ്‌ പോയത്‌ . കൊരചെട്ടാന്‍ പടാന്ന്‌ രണ്ടു മുന്നെണ്ണം വിശി . `ഒരു വിദ്യ പറഞ്ഞു തരാം .ആരോടും പറയരുത്‌ . വാഗന്‍ ലോഡ്‌ എല്ലുപൊടി പഞ്ചാബിന്നു + ഒട്ടും ഓണങ്ങാത്തകാല്‍ ലോഡ്‌ അങ്കമാലിന്നു + പിന്നെ പിറവം പോഴയിലല്ലേടാ നല്ല തെളി മണല്‌ കിടക്കുന്നത്‌ . മണം കുറച്ചു ശക്തമായിരിക്കും . മണത്തില്‍ അല്ലേടാ കാശ്‌ കിടക്കുന്നത്‌ .`

ഏറണാകുളം ചന്തക്കകത്തു പത്തു വര്‍ഷം.അവിടെ നിന്നാണ്‌ നല്ല മോതിരത്തിന്‌ കല്ല്‌ വച്ച തെറി പഠിച്ചത്‌ .എന്റെ കൊടുങ്ങല്ലൂര്‍ഭഗവതീ പ്രണാമം .കച്ചവടത്തില്‍ പഠിക്കേണ്ട ഒരു വിധം എല്ലാ അടവുകളും പഠിപ്പിച്ചാണ്‌ അവിടുന്നു കയറ്റിവിട്ടത്‌. വ്യാകുല മതാവാണെ സത്യം ഇനി ഒരിക്കലും കച്ചവടം തുടങ്ങില്ല എന്ന്‌ ശപഥം ചെയ്‌തിട്ടാണ്‌ എങ്ങോട്ട്‌ തിരിച്ചത്‌ .എന്ത്‌ ചെയ്യാം ജാതകവശാല്‍ അതില്‍ തന്നെ വന്നു വീണു .

ഇപ്പോഴെനിക്ക്‌ ചെങ്ങൊല പാടത്തിന്റെ അപ്പുറത്ത്‌ ,കുറിഞ്ഞി പുഴയുടെ ഓരത്ത്‌ ചുണ്ടയിട്ടോണ്ടിരിക്കുന്ന കുഞ്ഞാക്കൊചെട്ടന്റെ മനസ്സാണ്‌. `എന്നെങ്കിലും , എന്തെങ്കിലും കിട്ടാതിരിക്കില്ല .'


image
Facebook Comments
Share
Comments.
image
വായനക്കാരൻ
2015-04-29 13:48:54
ജാതകത്തില്‍ പത്താം ഭാവധിപതി ഏതു ഗ്രഹമാണെന്ന്‌ മനസ്സിലാക്കുക. ആ ഗ്രഹത്തില്‍ പറയുന്ന വിഷയങ്ങള്‍ നോക്കുക. അവയില്‍ എന്തിനോടാണോ അഭിരുചി, അത്‌ സ്‌ഥിര പ്രവൃത്തിയായി സ്വീകരിക്കുക. പത്താം ഭാവാധിപതി ഏതു ഭാവത്തിലാണോ നില്‌ക്കുന്നത്‌ ആ ഭാവത്തിനനുസരിച്ച രീതിയായിരിക്കും ഉത്തമമെന്ന്‌ മനസ്സിലാക്കുക.  

ഉദാഹരണം - പത്താം ഭാവാധിപതി ശനിയായാല്‍: ധാന്യ വ്യാപാരം, വളം ഡിപ്പോ, നാല്‍ക്കാലി കച്ചവടം, കൃഷി, കിഴങ്ങു വര്‍ഗക്കച്ചവടം, ഫര്‍ണീച്ചര്‍ വ്യാപാരം, മരപ്പണി, കൂലിക്കാരെവച്ച്‌ പണിയെടുപ്പിക്കല്‍, ചുമട്ടു വ്യാപാരം.

ചിലരുടെ ജാതകപ്രകാരം പത്താം ഭാവാധിപതി ദുര്‍ബലനായിരിക്കും. ഏത്‌ പ്രവൃത്തി ചെയ്‌താലും ഉപജീവനത്തിന്‌ ഞെരുക്കം നേരിടും. അങ്ങനെയുള്ളവര്‍ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയോ, രണ്ടാം ഭാവാധിപതിയുടെയോ പതിനൊന്നാം ഭാവാധിപതിയുടേയോ തൊഴില്‍ മുറയില്‍ ഇഷ്‌ടമുള്ളത്‌ സ്വീകരിക്കണം. പരിഹാര ക്രിയകളും ചെയ്യണം.
(മംഗളം)
image
andrew
2015-04-29 10:11:26
Beat ജാതകം . Take the retirement and enjoy the rest of life.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇ.എം.സി. സി. ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)
2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
സി ഐ സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
റവ. അനു ഉമ്മന്റെ മാതാവ് റോസമ്മ ഉമ്മന്‍ (73) നിര്യാതയായി 
കാര്‍ട്ടൂണ്‍: സിംസണ്‍
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?
ട്രംപ് മത്സരിച്ചാൽ  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പെന്ന്  മിറ്റ് റോംനി 
കേരള സെന്റർ ആരോഗ്യ പ്രവർത്തകരെയും ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെയും  ആദരിച്ചു 
വാക്സിൻ  വികസിപ്പിച്ചത് ട്രംപ് ഭരണകൂടത്തിന്റെ മികവാണെന്ന് ഫൗച്ചിയുടെ ബോസ് (റൌണ്ട് അപ്പ്) 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut