Image

മലയാളി എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയെ കടല്‍ക്കരയില്‍ നിന്ന്‌ കാണാതായി

Published on 02 January, 2012
മലയാളി എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയെ കടല്‍ക്കരയില്‍ നിന്ന്‌ കാണാതായി
ചെന്നൈ: മലയാളി എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയെ കടല്‍ക്കരയില്‍ നിന്ന്‌ കാണാതായി. ന്യൂഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂട്ടുകാരോടൊപ്പം ചെന്നൈയിലെ മറീന കടല്‍ക്കരയില്‍ എത്തിയ കോഴിക്കോട്‌ കക്കോടി നെടുമറ്റത്തില്‍ സുകുമാരന്റെ മകന്‍ അരുണ്‍സുകുമാര(22)നെയാണ്‌ ഇന്നലെ രാവിലെ ഏഴരയോടെ കാണാതായത്‌.

അരുണ്‍ ഉള്‍പ്പെടെയുള്ള 15 വിദ്യാര്‍ഥികള്‍ ഞായറാഴ്‌ച രാവിലെയാണ്‌ ആര്‍ക്കോണത്തുനിന്ന്‌ ചെന്നൈയിലെത്തിയത്‌. ട്രെയിനില്‍ ബീച്ച്‌ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിനുശേഷം ബസ്സില്‍ രാവിലെ ആറരയോടെയാണ്‌ മറീന കടല്‍ക്കരയില്‍ എത്തിയത്‌. ഏഴരയോടെയാണ്‌ കാണാതായത്‌.

പോലീസും കോസ്റ്റ്‌ഗാര്‍ഡും ചേര്‍ന്ന്‌ ബോട്ടിലും കോസ്റ്റ്‌ഗാര്‍ഡ്‌ വിമാനത്തിലും കടലില്‍ തിരച്ചില്‍ നടത്തി.അച്ഛന്‍ സുകുമാരന്‍. അമ്മ: ശൈലജ. സഹോദരന്‍: അജിത്ത്‌ (പയിമ്പ്ര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക