Image

സാമ്പത്തിക ഉപരോധം തുടരുമെന്ന് വൈകോ

Published on 01 January, 2012
സാമ്പത്തിക ഉപരോധം തുടരുമെന്ന് വൈകോ
കേരളത്തിന് എതിരെയുള്ള സാമ്പത്തിക ഉപരോധം പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതുവരെ തുടരുമെന്ന് എം.ഡി.എം.കെ. പ്രസിഡന്റ് വൈകോ.

കേരളത്തിലെ മുന്‍ ജലവൈദ്യുതി മന്ത്രി അണക്കെട്ട് തകര്‍ക്കുമെന്നും മറ്റൊരു മന്ത്രി അണക്കെട്ട് പൊളിച്ച് അവശിഷ്ടങ്ങള്‍ റോഡില്‍ തള്ളുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.

തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗ ജില്ലകള്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ മരുഭൂമിയാകും. കൃഷിക്ക് പുറമെ, മധുര, വിരുദുനഗര്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിനിയോഗത്തിനും മൂല്ലപെരിയാറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് വൈകോ പറഞ്ഞു. കേരളത്തിലേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പാല്‍, മാംസം തുടങ്ങിയവയ്ക്ക് പുറമെ മണലും തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുപോകുന്നുണ്ട്. തമിഴ്‌നാട്ടിന് വെള്ളം തരുന്നതിനു പകരം വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ കേരളത്തിന് ആവശ്യപ്പെടാം. അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം അനാവശ്യ ഭീതിപരത്തിയിട്ടുണ്ട്. അതിന് അനുസൃതമായ രീതിയില്‍ ' ഡാം 999 ' സിനിമയും പുറത്തിറക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക