Image

വിവാഹ വാര്‍ത്ത സാങ്കല്‍പിക സൃഷ്ടിയെന്ന് കാവ്യാ മാധവന്‍; ദിലീപും നിഷേധിച്ചു

Published on 04 April, 2015
വിവാഹ വാര്‍ത്ത സാങ്കല്‍പിക സൃഷ്ടിയെന്ന് കാവ്യാ മാധവന്‍; ദിലീപും നിഷേധിച്ചു


കൊച്ചി: തന്റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് നടി കാവ്യാ മാധവന്‍ പറഞ്ഞു. ചിലരുടെ സാങ്കല്‍പിക സൃഷ്ടി മാത്രമാണിതെന്നും കാവ്യ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

ഏപ്രില്‍ 16ന് നടന്‍ ദിലീപും കാവ്യയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുന്നു എന്നാണ് വിഡ്ഡിദിനത്തില്‍ വാര്‍ത്ത പ്രചരിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഇത് ഏറ്റുപിടിക്കുകയായിരുന്നു.

എന്നാല്‍ വിവാഹവാര്‍ത്ത തെറ്റാണെന്ന് കാവ്യ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പുതിയ സന്തോഷവാര്‍ത്തകള്‍ സ്വന്തം വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ കൃത്രിമ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നതായും തന്റെ ഫേസ് ബുക്ക് പേജിലൂടെ കാവ്യ പറഞ്ഞു.

വിവാഹ വാര്‍ത്ത ദിലീപും നിഷേധിച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനഞ്ച് തവണയെങ്കിലും തന്റെ വ്യാജ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ അത് ജനങ്ങളോട് പറയേണ്ട ബാധ്യത എനിക്കുണ്ട്. അത് പത്രസമ്മേളനം നടത്തി പറയുകയും ചെയ്യും- ദിലീപ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക