സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചി റജിസ്ട്രാര്‍ ഓഫീസില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.
ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. 2004 സെപ്റ്റംബര്‍ ആറിനാണ് ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഏഴു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2011ലാണ് ഇരുവരും വിവാഹമോചനം തേടിയത്.
നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അമല്‍ നീരദ് ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തുന്നത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഇയ്യോബിന്റെ പുസ്തകമാണ് അമല്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.