`ഓള്‍ ഓഫ് ദ എബൗവ്' - പ്രൊഫ. നൈനാന്‍ കോശി (വാല്‍ക്കണ്ണാടി- കോരസണ്‍)
EMALAYALEE SPECIAL
12-Mar-2015
EMALAYALEE SPECIAL
12-Mar-2015

ചോദ്യം: പ്രൊഫ. നൈനാന്‍ കോശി എങ്ങനെ അറിയപ്പെടുന്നു?
ഉത്തരങ്ങള്‍ (എ): ക്രിസ്‌തു സുവിശേഷം സ്വാംശീകരിച്ചത് കാറല്‍മാക്‌സ് എന്നുപറഞ്ഞയാള്‍. (ബി) മതേതര ക്രിസ്‌തീയതയാണ് യഥാര്‍ത്ഥ ആത്മീയത എന്നു പ്രചരിപ്പിച്ച വ്യക്തി. (സി) യുദ്ധങ്ങളുടേയും കലാപങ്ങളുടേയും അടിസ്ഥാനം വ്യാപകമായ ആയുധവത്‌കരണമാണ് എന്ന് ചിന്തിച്ചയാള്‍ (ഡി) വിമോചന ദൈവശാസ്‌ത്രത്തിന്റെ വക്താവ്. (ഇ) സംഘപരിവാര്‍ ഹൈന്ദവതയെ വിഴിതെറ്റിക്കുന്നു എന്നു വിരല്‍ചൂണ്ടിയ വ്യക്തി (എഫ്) മേല്‍പ്പറഞ്ഞവയെല്ലാം ശരികള്‍. ശരിയുത്തരം: (എഫ്).

മനുഷ്യസമൂഹത്തെ ഒരു
കുടക്കീഴില്‍ വീക്ഷിച്ച്, ധൈഷണികമായ പഠനം നിര്‍വ്വഹിച്ച്, നിരന്തരമായ
ഇടപെടുകളിലൂടെ ചിന്തകളെ കാട്ടുതീയാക്കിയ അതുല്യ വ്യക്തിയാണ്. മാര്‍ച്ച് നാലാം
തീയതി ഭൗമ മണ്‌ഡലത്തോടു വിടപറഞ്ഞ പ്രൊഫ. നൈനാന്‍ കോശി അറുപതുകളുടെ അന്ത്യപാദം
മുതല്‍, മങ്ങിയ പ്രതീക്ഷികളും ഇല്ലായ്‌മയുടെ പെരുമഴയും കോലംതുള്ളിയിരുന്ന
കേരളത്തിലെ യുവാക്കളില്‍ ഒരു രക്ഷപെടലിനും മാറ്റത്തിനുമായി ഒരു നെരിപ്പോട്
എരിഞ്ഞുനിന്നിരുന്നു. യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ പിറന്നുവീണതിനാല്‍ പുരോഗമന
ചിന്താഗതി പുറംതിരിഞ്ഞുനില്‍ക്കുമ്പോഴും വിപ്ലവത്തോടുള്ള ആരാധനയും `സോവ്യറ്റ്
ലാന്റ്' എന്ന സചിത്ര മാസികയില്‍ ആകൃഷ്‌ടമായ സോഷ്യലിസ്റ്റ് ചിന്തകളും മനസില്‍
താലോലിച്ചിരുന്നു. സമൂല മാറ്റങ്ങള്‍ക്കുള്ള പാഞ്ചജന്യം നക്‌സല്‍ബാരികള്‍
മുഴക്കുകയും, തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യരീതികളിലൂടെ
പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. യാഥാസ്ഥിക മതചുറ്റുപാടില്‍ ഗാഢമായി
തളയ്‌ക്കപ്പെട്ട ഒരു വലിയകൂട്ടം യുവാക്കളുടെ സ്വരം ലാറ്റിനമേരിക്കന്‍
സാഹിത്യത്തിലും, ലിബറേഷന്‍ തിയോളജിയിലും, ശാസ്‌ത്രസാഹിത്യപരിഷത്തിലും ഒരു
സങ്കടകടലായി തങ്ങിനിന്നു.
മാക്‌സിസം സ്വാധീനിച്ച ഇന്ത്യയിലെ ദൈവശാസ്‌ത്രജ്ഞന്മാരില്‍ ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍, ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്ത, എം.എം. തോമസ് എന്നിവരോടൊപ്പം ചേര്‍ത്ത് വെയ്‌ക്കാവുന്ന ഇടമാണ് പ്രൊഫ. നൈനാന്‍ കോശിക്കുള്ളത്. ബൈബിളിന്റെ പുനര്‍വായന വിമോചന ദൈവശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം നിര്‍വഹിച്ചു. ക്രിസ്‌തീയ സോഷ്യലിസം, ക്രിസ്‌തീയ ഭൗതീകവാദികള്‍, ക്രിസ്‌തുമതവും സാമൂഹികക്രമവും, പ്രവര്‍ത്തനോന്മുഖമായ ദൈവശാസ്‌ത്രം ( Doing theology), കറുത്ത ദൈവശാസ്‌ത്രം ( Black theology), മര്‍ദ്ദിതനായ ക്രിസ്‌തു ( God the oppressed) തുടങ്ങിയ സാങ്കേതിക സംജ്ഞകള്‍ ലളിതമായി അദ്ദേഹം വിശദീകരിച്ചു.
സ്രാഷ്‌ടാവായ ദൈവത്തിന്റെ സര്‍വ്വാധിപത്യത്തിന്‍കീഴില്‍, മനുഷ്യന്റെ വളര്‍ച്ചയ്‌ക്കും പൂര്‍ണ്ണതയ്‌ക്കും വിമോചനത്തിനും വേണ്ടി പടപൊരുതുവാനും അതിനായി സമാന ചിന്താഗതിക്കാരുമായി ചേരാനുമാണ് വിമോചന ദൈവശാസ്‌ത്രം ആഹ്വാനം ചെയ്യുന്നത്. ലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ക്രിസ്‌തീയ വെളിച്ചത്തില്‍ അപഗ്രഥിക്കുന്നതിനു പകരം, വരാനിരിക്കുന്ന ലോകത്തിലേക്ക് അനുയായികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സഭകള്‍ ശ്രമിക്കുന്നത്. `സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ ഹിതം നടക്കണമേ' എന്ന ക്രിസ്‌തു പഠിപ്പിച്ച പ്രാര്‍ത്ഥന, നാം ചവുട്ടി നില്‍ക്കുന്ന മണ്ണിനെപ്പറ്റിയാണെന്ന ഫാ. സാമുവേല്‍ റായന്റെ ചിന്തകള്‍ അഗ്നിശലഭങ്ങളായി പ്രൊഫ. നൈനാന്‍ കോശിയുടെ വാക്കുകളിലുടെ പറന്നു നടന്നത്. സുവിശേഷത്തിന്റെ പൂര്‍ണ്ണത വീണ്ടെടുക്കാനും, ദൈവരാജ്യത്തിന്റെ ഇഹലോകത്തിലെ നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കുവാന്‍ പ്രേരകമായ ശക്തി മാര്‍ക്‌സിസമായിരുന്നു എന്ന് അസന്നിഗ്‌ധമായി അദ്ദേഹം പറഞ്ഞു. കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയാന്‍ യേശുക്രിസ്‌തു തന്നെ പിന്തുടര്‍ന്നവരോട് പറഞ്ഞെങ്കില്‍, അടയാളങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത് കാള്‍മാക്‌സാണ് എന്നു അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
തികഞ്ഞ വാഗ്മി, അനുഗ്രഹീതനായ എഴുത്തുകാരന്‍, ലോക സഭാ കൗണ്‍സിലിന്റെ ഡയറക്‌ടര്‍, ബാംഗ്ലൂരിലെ എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ സെന്ററിന്റെ ഡയറക്‌ടര്‍, സ്റ്റുഡന്റ് ക്രിസ്‌ത്യന്‍ മൂവ്‌മെന്റ് സെക്രട്ടറി തുടങ്ങി നിരവധി അന്തര്‍ദേശിയ- ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചു. 1991-ല്‍ മാവേലിക്കരിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു. യു.എസ്.എയിലെ ഹാവാര്‍ഡ് ലോ സ്‌കൂളിലും, നാഷണല്‍ ലോ സ്‌കൂളിലും ഫാക്കല്‍റ്റി അംഗമായിരുന്നു. 1992-ല്‍ ഇറാക്കിലെ കുര്‍ദിഷ് ജനതയെപ്പറ്റി നടത്തിയ പഠനം അന്തര്‍ദേശീയ ശ്രദ്ധ നേടി. തിരുവല്ല സ്വദേശിയായിരുന്ന അദ്ദേഹം ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്നും ആഗ്ര സെന്റ് ജോണ്‍സ് കോളജില്‍ നിന്നും ബിരുദങ്ങള്‍ നേടി. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍ അധ്യാപകനായിരുന്നു.
ചില വ്യക്തികളുടെ വേര്‍പാടുകള്‍ ഓര്‍മ്മയില്‍ ഇടയ്‌ക്കിടെ കടന്നുവരും; കാരണം അവര്‍ ഉണര്‍ത്തിയ ചിന്തകള്‍ ചിതലിനും, പുഴുവിനും ഭക്ഷണമാകില്ല. അവ കാലാകാലങ്ങളില്‍ സ്‌മൃതിപഥത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. അവരുടെ വ്യക്തിത്വം നമ്മിലേല്‍പ്പിക്കുന്ന സ്വാധീനമാണത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments