Image

റബര്‍ കര്‍ഷകന്‍ കാറിനുള്ളില്‍ ജീവനൊടുക്കി നിലയില്‍

Published on 27 December, 2011
റബര്‍ കര്‍ഷകന്‍ കാറിനുള്ളില്‍ ജീവനൊടുക്കി നിലയില്‍
കോട്ടയം: പാലായ്ക്കടുത്ത് ഇടപ്പാടിയില്‍ റബര്‍ കര്‍ഷകന്‍ സ്വന്തം കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണെ്ടത്തി. പാലാക്കാട് വട്ടോത്ത് അപ്പച്ചന്‍ എന്നു വിളിക്കുന്ന സിറിയക് (52) ആണ് മരിച്ചത്. ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച കത്തില്‍ കടം കയറിയതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

റബര്‍ ക്രമ്പ് ഫാക്ടറി തുടങ്ങാന്‍ മൂന്നു കോടി രൂപ വായ്പയെടുത്തിട്ട് തുടങ്ങാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറ് മണിയോടെ പാലുമായി വന്ന യുവാവാണ് റബര്‍തോട്ടത്തില്‍ കാര്‍ കിടക്കുന്നതു കണ്ടത്. അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് കാര്‍ കിടന്നത്. കാറിനുള്ളില്‍ അപ്പച്ചനെ അവശ നിലയില്‍ കണെ്ടത്തിയതോടെ യുവാവ് സഹോദരങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

അപ്പച്ചന്റെ സഹോദരന്‍മാര്‍ എത്തി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക