പാക് ആഭ്യന്തരമന്ത്രിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തി
Published on 27 December, 2011
ഇസ്ലാമാബാദ്: പാക് ആഭ്യന്തരമന്ത്രി റഹ്മാന്
മാലിക്കുമായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സഭര്‍വാള്‍
കൂടിക്കാഴ്ച നടത്തി. ഇന്നലെയായിരുന്നു കൂടിക്കാഴ്ചയെന്ന് വാര്‍ത്താ
ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാന് റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ ആക്രമണത്തിന്റെ തുടരന്വേഷണവും ഇതുമായി ബന്ധപ്പെട്ട പാക് ജുഡീഷ്യല്‍
കമ്മീഷന്റെ ഇന്ത്യ സന്ദര്‍ശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.
നേരത്തെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷഹീദ് മാലിക് ആഭ്യന്തരമന്ത്രി പി.
ചിദംബരത്തെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ
തുടര്‍ച്ചയായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല