Image

ചിരിയുടെ മാലപ്പടക്കവുമായി 'യൂ ടൂ ബ്രൂട്ടസ്'

ആശ പണിക്കര്‍ Published on 02 March, 2015
ചിരിയുടെ മാലപ്പടക്കവുമായി 'യൂ ടൂ ബ്രൂട്ടസ്'
 ശ്രീനിവാസന്റെ കോമഡി നമ്പറുകള്‍ മലയാള പ്രേക്ഷകന് എന്നും ചിരിക്ക് വക നല്‍കാറുണ്ട്. വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രീനിവാസന്‍ വീണ്ടുമെത്തുമ്പോള്‍ ഇത്തവണ കൂടെ ചിരിപ്പിക്കാനെത്തുന്നത് ആസിഫ് അലിയാണ്. 

ഹരിയും അബിയും സഹോദരങ്ങളാണെങ്കിലു വ്യത്യസ്ത സ്വഭാവക്കാരാണ്. മാതാപിതാക്കളില്ലാത്ത ഇവര്‍ വളരെ സ്‌നേഹത്തോടെയാണ് ജീവിക്കുന്നത്. ഹരി ഒരു പ്രഫഷണല്‍ ചിത്രകാരനാണ്. ഈ സഹോദരന്‍മാരുടെ ഇടയിലേക്ക് ഹരിയുടെ ഭാര്യയായി അപര്‍ണ കടന്നു വരുന്നു. 

ഒരിക്കല്‍ ഷേര്‍ളി എന്ന പെണ്‍കുട്ടിയോട് അബിക്ക് പ്രണയം തോന്നുന്നു. എന്തു സംഭവിച്ചാലും അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയിലാണവന്‍. ജീവിതത്തില്‍ പല സ്ത്രീകള്‍ളെയും നമ്മള്‍ കാണും പരിചയപ്പെടും. പക്ഷേ മുന്‍തൂക്കം നല്‍കേണ്ടത് കരിയറിനാണ് എന്ന പക്ഷക്കാരനാണ് ഹരി. 

പ്രണയ വിഷയത്തില്‍ ഒന്നും രണ്ടും പറഞ്ഞ് ഹരിയും അബിയും തമ്മില്‍ വഴക്കുണ്ടാകുന്നു. അത് പിന്നീട് വലിയ വഴക്കില്‍ കലാശിക്കുന്നു. മാനസികമായി അവര്‍ അകന്നതോടെ അനുജന്‍ വീട്ടില്‍ നിന്നിറങ്ങി പോകുന്നു. ഇത് ഹരിയില്‍ വാശികൂട്ടുക മാത്രമാണ് ചെയ്യുന്നത്. സ്വന്തം അനുജന്‍ വീട് വിട്ടു പോയാലും പ്രശ്‌നമില്ലാത്ത പണം കൊടുത്ത് സഹോദരന്‍മാരെ വാങ്ങുന്ന പുതിയ കാലത്തിന്റെ പ്രതീകമായി ഹരി മാറുകയാണ്. അനുജനോടുള്ള വാശിക്ക് ഒന്നല്ല, നാലു പേരെയാണ് ഹരി വാടക സഹോദരന്‍മാരയി തന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. അതും അവരില്‍ നിന്ന് വാടക പോലും വാങ്ങാതെ. പേയിങ്ങ് ഗസ്റ്റായി താമസിപ്പിക്കുന്ന ഈ നാലു പേരില്‍ നിന്നും പത്തുപൈസ പോലും വാടക വാങ്ങാതെയാണ് ഹരി അവര്‍ക്ക് താമസസൗകര്യം നല്‍കുന്നത്. 

യാതൊരു വിധ പണച്ചെലവുമില്ലാതെ സുഖമായി ഉണ്ടുറങ്ങി കഴിയാനുള്ള ഇടം  എന്നതു മാത്രമായിരുന്നു ആ നാലു പേര്‍ക്കും ആ വീടുമായുള്ള ബന്ധം. അനുജനെ തോല്‍പ്പിക്കാന്‍ ഇവര് നാലു പേരും ഹരിയോടൊപ്പം ചേരുന്നു. അവരുണ്ടാക്കുന്ന പൊല്ലാപ്പിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പരസ്പര സ്‌നേഹത്തോടെ ജീവിച്ച രണ്ടു സഹോദരന്‍മാര്‍ തമ്മല്‍ അകന്നു കഴിയുമ്പോള്‍ അവര്‍ക്കിടയില്‍ സംഭവിക്കുന്ന പ്രശ്‌നകോലാഹലങ്ങളുടെ രസകരമായ മുഹൂര്‍ത്തങ്ങളാണ് 'യൂ ടൂ ബ്രൂട്ടസ്'

തീവ്രം എന്ന ചിത്രത്തിനു ശേഷം രൂപേഷ് പീതാംബരന്‍ ഒരുക്കുന്ന ചിത്രമാണ് 'യൂ ടൂ ബ്രൂട്ടസ്'. ഹരിയായി ശ്രീനിവാസനും അബിയായി ആസിഫ് അലിയും അപര്‍ണയായി രചന നാരായണന്‍കുട്ടിയും ഷേര്‍ളിയായി ഹണിറോസുമാണ് ചിത്രത്തിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങളായി ടൊവിനോ തോമസ്, അനു മോഹന്‍, സുധി കൊപ, അഹമ്മദ് സിദ്ദിഖി, മുക്ത എന്നിവരും അഭിനയിച്ചിരിക്കുന്നു. റൗണ്ടപ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നല്ല ഗോള്‍ഡണ്‍ ചതി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ചിരിയുടെ മാലപ്പടക്കവുമായി 'യൂ ടൂ ബ്രൂട്ടസ്'
Join WhatsApp News
VKA 2015-03-03 06:46:44
Is it the same Actor said all Pravasies (Malayali) are 'komalies'. How dare he is to come here again and perform his rotten, gutter garbage 'comedy' to the the malayali community? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക