Image

ഓകെ കണ്‍മണിയുടെ ട്രെയിലര്‍ തരംഗമാകുന്നു

ആശ പണിക്കര്‍ Published on 02 March, 2015
 ഓകെ കണ്‍മണിയുടെ ട്രെയിലര്‍ തരംഗമാകുന്നു
 ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മണിരത്‌നം ചിത്രം ഒകെ കണ്‍മണിയുടെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. മാര്‍ച്ച് ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ കണ്ടിരിക്കുന്നത് ഒന്‍പത് ലക്ഷത്തിന് മുകളില്‍ ആളുകളാണ്.

യുവത്വം തുടിക്കുന്ന പ്രണയവും അതിന്റെ നിറക്കാഴ്ചകളും പ്രേക്ഷകന് ഇതിനു മുമ്പും നല്‍കിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം.  അലൈപായുതേ, റോജ പോലുള്ള ചിത്രങ്ങള്‍ തന്നെ ഉദാഹരണം. ഓകെ കണ്‍മണിയില്‍ തമിഴില്‍ രണ്ടാം വരവിനിറങ്ങുന്ന ദുല്‍ഖറിന്റെയും നായികയായി എത്തുന്ന നിത്യ മേനോന്റെയും പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. മിഴിവേകാന്‍ പി.സി ശ്രീറാമിന്റെ ക്യാമറയും ഇമ്പമേകാന്‍ റഹ്മാന്റെ സംഗീത കൂടി ആയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ട്രെയിലര്‍ സ്വീകരിച്ചു കഴിഞ്ഞു.

മാര്‍ച്ച് ഒന്നിന് തന്നെ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ഉത്തമവില്ലന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇതുവരെ കണ്ടത് 5 ലക്ഷം ആളുകളാണ്. 2000ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് അലൈപായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഈ ചിത്രമെന്നും കേള്‍ക്കുന്നു.  പ്രകാശ് രാജ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മണിരത്‌നം ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. മണിരത്‌നം വീണ്ടും ഇന്ത്യന്‍ സിനിമയിക്ക് മനോഹരമായ ഒരു പ്രണയകഥ സമ്മാനിയ്ക്കുന്നു എന്ന സൂചന ട്രെയിലറില്‍ നിന്നു തന്നെ വ്യക്തം. പുതിയ കാലത്തിന്റെ  മാറ്റത്തിനും സ്വഭാവത്തിനും അനുസരിച്ച ഒരു പ്രണയമായിരിക്കും പറയുന്നത്.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മണിരത്‌നത്തിന്റെ അലൈപായുതേ എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്നു പിസി ശ്രീറാം.

 ഓകെ കണ്‍മണിയുടെ ട്രെയിലര്‍ തരംഗമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക