Image

അല്ലയോ ജ്യോതി.....സഹോദരി ..നിന്നെ ഞങ്ങള്‍ ഭംഗിയായി കൊണ്ടാടുകയാണ്‌....

അനില്‍ പെണ്ണുക്കര Published on 02 March, 2015
അല്ലയോ ജ്യോതി.....സഹോദരി ..നിന്നെ ഞങ്ങള്‍ ഭംഗിയായി കൊണ്ടാടുകയാണ്‌....
കഴിഞ്ഞ വര്‍ഷം നമ്മുടെ നാട്ടില്‍ നടന്ന ഒരു ബലാല്‍സംഗം വീണ്ടും ചര്‍ച്ച ആകുന്നു. കേസിലെ മുഖ്യ പ്രതിയെ ഇന്ത്യയിലെ ഒരു പ്രമുഖ ചാനല്‍ അഭിമുഖം നടത്തുന്നു. ഈ വരുന്ന വനിതാ ദിനത്തില്‍ കാണിക്കാനത്രേ ഈ അഭ്യാസം. അത്‌ അവിടെ നില്‍ക്കട്ടെ. അന്ന്‌ മരിച്ച ജ്യോതിയുടെ ക്രൂരമായ കൊലപാതത്തെ `അപകടം' എന്നാണ്‌ പ്രതി മുകേഷ്‌ വിശേഷിപ്പിച്ചത്‌. `ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അവര്‍ എതിര്‍ക്കരുതായിരുന്നു. മിണ്ടാതെ നിന്ന്‌ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കണമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ എല്ലാം കഴിഞ്ഞശേഷം അവളെ അവിടെ ഉപേക്ഷിച്ച്‌ പോകുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ആണിനെ മാത്രമേ മര്‍ദ്ദിക്കുമായിരുന്നുള്ളൂ.'

അല്ലയോ ജ്യോതി..സഹോദരി ..

നിന്നെപ്പറ്റി പ്രതിഷേധങ്ങള്‌. ...പ്രസ്‌താവനകള്‌...വാക്‌പയറ്റുകള്‌. ..നിന്ദാസ്‌തുതികള്‌. ..വിമര്‌ശനങ്ങള്‌. ..എല്ലാം ഞങ്ങള്‌ ഭാരതീയര്‍ ഭംഗിയായി കൊണ്ടാടുകയാണ്‌. .

നിനക്കുവേണ്ടി രോഷംകൊള്ളുന്നവര്‌. .ഉള്ളുരുകി തപിക്കുന്നവര്‌. .മുതലക്കണ്ണീര്‌ ഒഴുക്കുന്നവര്‌. ..പെണ്ണൊരുത്തിയുടെ തന്റേടത്തിന്‌ ഇതാണവസ്ഥയെന്ന്‌ ക്രൂരമായി വിധിയെഴുതുന്നവര്‌. .സ്വയം വരുത്തിവെച്ച വിനയല്ലേ എന്നാക്രോശിക്കുന്നവര്‌.. എല്ലാവരും ഞങ്ങള്‌ തന്നെ. .മാധ്യമങ്ങളില്‌ ഇപ്പോഴും ഉത്സവം തിമിര്‌ക്കുകയാണ്‌.പുതിയ വെടിക്കോപ്പും വന്നു കഴിഞ്ഞു .അപ്പോഴും പെയ്യാതെ പോകുന്ന ഒരു കണ്ണീര്‌ക്കണം ബാക്കിയാകുന്നു. ആരോ ഊതിയൂതി കത്തിക്കുന്നതുപോലെ ഒരു കനല്‌ എരിഞ്ഞുകൊണ്ടേ ഇരിക്കുന്നു. അവരുടെ ക്രൂരത നിന്റെ ശരീരത്തെ, കൃത്യമായി നിന്റെ സ്‌െ്രെതണാവയവങ്ങളെത്തന്നെ എത്ര, ഭീകരമായി കീറിമുറിച്ചുവെന്ന്‌ പ്രഗത്ഭരായ വൈദ്യന്മാര്‌ കൃത്യമായി വിധിയെഴുതിയിരുന്നു . അതിന്റെ രീതികള്‌ വായിച്ച്‌ ഞങ്ങളമ്പരക്കുകയും ചര്‌ച്ചകള്‌ നടത്തുകയും രോഷം കൊള്ളുകയും ചെയ്‌തിരുന്നു . പക്ഷേ പ്രിയപ്പെട്ട പെണ്‌കുട്ടി... നിന്റെ പാവം മനസ്സിനെയാണ്‌ ഇപ്പോള്‍ ഓര്‌ത്ത്‌ പോകുന്നത്‌. .കൂട്ടുകാരനോടൊത്ത്‌ ഡല്‍ഹിയിലൂടെ യാത്രചെയ്യുമ്പോള്‌ നിന്റെ മനസ്സില്‌ ലോകത്തോട്‌ മുഴുവന്‌ എത്രമാത്രം ആരോഗ്യകരമായ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നിരിക്കണം..മുഖമില്ലാത്ത അവര്‌ നിന്നെ തൊട്ടപ്പോള്‌.. പിച്ചിച്ചീന്തിയപ്പോള്‌..ചവിട്ടിയരച്ചപ്പോള്‌ നിന്റെയുള്ള്‌ എത്രമാത്രം പിടഞ്ഞു കാണണം. ..നീയേതെങ്കിലും ദൈവങ്ങളെ വിളിച്ച്‌ കേണിരിക്കുമോ?

നീയെല്ലാവരെയും വെറുത്തിരിക്കുമോ?

വഴിയരികില്‌ ഉപേക്ഷിക്കപ്പെട്ട ശരീരം മാത്രമായി കിടന്നപ്പോള്‌ ബോധാബോധങ്ങളുടെ മിന്നലുകള്‌ക്കിടയില്‌ നീയെന്തെങ്കിലും ഓര്‌ത്തിട്ടുണ്ടാകുമോ..

എന്താണ്‌ നമ്മുടെ പുരുഷന്മാര്‌ക്ക്‌ പറ്റുന്നത്‌? എന്തുകൊണ്ടാണ്‌ അവന്‌ അനിയന്ത്രിതമായ വിശപ്പുള്ള ആക്രാന്തം പിടിച്ച ഒരു ജീവിയായി മാറുന്നത്‌.. ജനിതകമായും സാമൂഹികമായും ആര്‌ജ്ജിച്ചെടുത്ത അതിക്രൂരമായ ഒരു അധികാര മനം ആണിനുണ്ട്‌. ശാന്തമാവാതെ അടിക്കടി പ്രക്ഷുബ്ധമാവുന്ന ഒരുതരം വൃത്തികെട്ട ലിംഗാഹന്ത.

സിംഗപ്പൂരിലെ ആശുപത്രിയില്‌ നടന്നത്‌ മരണമല്ല, കൊലപാതകം തന്നെയാണ്‌.ഈ കൊലപാതകത്തോടനുബന്ധിച്ച്‌ ഡല്‌ഹിയില്‌ നടന്ന പ്രക്ഷോഭങ്ങള്‌ക്ക്‌ ഒരു വ്യത്യസ്‌തതയുണ്ടായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ സാമൂഹിക മതനേതൃത്വമോ സംഘാടകരോ സംഘടിപ്പിക്കലോ ആ ബഹുജന സമരത്തിന്‌ പിന്നിലുണ്ടായിരുന്നില്ല. ഒരു പൂവിരിയുന്നതുപോലെ.. അത്രമേല്‌ സ്വാഭാവികമായ പ്രതികരണങ്ങളുടെ ഒരു പുതിയ ചിത്രമാണവിടെ തെളിഞ്ഞത്‌.

ഈ നരാധമന്റെ വാക്കുകള്‍ക്കു മുന്‍പില്‍ ലോക വനിതാ ദിനത്തിന്‌ എക്‌സ്‌ക്ലുസിവ്‌ അഭിമുഖത്തിനു മൈക്കുമായി പോയ പത്രക്കാരാ ..താങ്കള്‍ വല്ലാതെ ലജ്ജിപ്പിക്കുന്നു ...

സ്‌ത്രീ അക്രമിച്ച്‌ പകുത്തെടുക്കാനുള്ള വിശിഷ്ടഭോജ്യമല്ല.തൊട്ടാലുടയുന്ന കണ്ണാടിപ്പാത്രവുമല്ല. അവള്‌ നിങ്ങളെപ്പോലെതന്നെ ചിന്തയും മനസ്സും ശരീരവുമുള്ള മനുഷ്യജീവി മാത്രം. നിങ്ങളുടെ അടുക്കളകളില്‌ പുകഞ്ഞ്‌ തീരുമ്പോഴും, വിഴുപ്പുതുണികളില്‌ കുതിരുമ്പോഴും കിടക്കറയില്‌ അടിഞ്ഞു കൂടുമ്പോഴും അവള്‌ സഹിക്കുകയാണ്‌..നിങ്ങളോട്‌ പൊറുക്കുകതന്നെയാണ്‌...

അവിവേകമാണെങ്കില്‍ പൊറുക്കണേ ...


അല്ലയോ ജ്യോതി.....സഹോദരി ..നിന്നെ ഞങ്ങള്‍ ഭംഗിയായി കൊണ്ടാടുകയാണ്‌....
Join WhatsApp News
Manju 2015-03-02 18:52:37
മലയാളികില്കിടയിലും ഉണ്ടോ ഇത്രയും നല്ല മനസുള്ള പുരുഷന്മാർ.
നന്ദി Mr .അനിൽ. താങ്ങൾ ഒരു ഭാഗ്യം ചെയ്ത അമ്മയുടെ വയറ്റിൽ പിറന്ന ആണാണ് . ദൈവം നിങ്ങളെ യും കുടുംബത്തെയും അനുഗ്രഹിക്കട്ടെ . ഒരു സ്ത്രീ ഇത്ര നന്നായീ എഴുതില്ല .മഹിള സംഗടനകൾ എഴുതിയതും ഞാൻ വായിച്ചിരുന്നു.അത്രയും രാത്രി യാത്ര ചെയ്തതിനെ വിമര്ഷിച്ചുള്ള സാരോപദേശങ്ങൾ ... സൗദിയിലും മറ്റും ചെയ്യുന്നതുപോലെ എല്ലാ ഞരമ്പ് രൊഗികലെഉം ശിഷിച്ചാൽ India ഭരിക്കാൻ പോലും ആണെന്ന് ഞെളിയുന്ന ഒരുത്തനും കാണില്ല. 
വിദ്യാധരൻ 2015-03-02 20:18:05
ഇവനെപ്പോലുള്ള വൃത്തികെട്ടവന്മാരെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുന്നതിൽ തെറ്റില്ല. അതുമാത്രം അല്ല അതിനു വക്കാലത്തെടുത്തുരിക്കുന്നവരെയും.  ഭാരത പുരുഷന്മാരിൽ നൂറ്റാണ്ടുകളായി അടിഞ്ഞുകൂടി കിടക്കുന്ന 'ലിംഗഹന്തയുടെ' ഒരു നേർകാഴ്ചയാണ് ആ നീതി ന്യായകോടതിയിൽ അരെങ്ങേറിയത്‌. അന്ന് ആ തെരുവിൽ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടത് നമ്മളുടെ സഹോദരിയോ, മകളോ, അമ്മയോ എന്ന് ചിന്തിക്കാൻ പുരുഷന്മാർക്ക് കഴിയാത്തടോത്തോളം കാലം, നമ്മളും ഈ പ്രതിയെപ്പോലെ, സ്ത്രീകളോട് കാണിക്കുന്ന അധർമ്മങ്ങൾക്ക് ന്യായികരണം കണ്ടെത്തികൊണ്ടിരിക്കും.  എന്തിന് പറയുന്നു, സാഹിത്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ചില സംഘടനകളും അതിനു ചുക്കാൻ പിടിക്കുന്ന പുംഗവന്മാരും ,  സാഹിത്യത്തിൽ പുരുഷന്മാരേക്കാൾ എന്തുകൊണ്ടും ലിംഗാഹങ്കാരം ഒട്ടും തീണ്ടിയിട്ടില്ലാത്ത (ഇടക്ക് ചില രതി വൈകൃതങ്ങൾ ഒഴിച്ചാൽ ) സ്ത്രീകളെ  'പെണ്‍ എഴുത്തുകാർ'  എന്ന് പുച്ഛമായി വിശേഷിപ്പിക്കുന്നവരുടെ അന്തരംഗങ്ങളിൽ, ഈ പ്രതിയുടെ ഉള്ളിലെ സ്ത്രീകളോടുള്ള മനോഭാവത്തിന്റെ പാഠഭേദം മാത്രമാണ്.  ഈ പ്രതിയോട് നമ്മൾക്ക് വെറുപ്പ് തോന്നുവെങ്കിൽ ആ വെറുപ്പ്‌ നമ്മളുടെ ഉള്ളിന്റെ അടിത്തട്ടിൽ കട്ടപിടിച്ചു കിടക്കുന്ന അധമവികാരത്തോടുള്ള വെറുപ്പായി മാറാത്തോടത്തോളം കാലം, ഇത്തരം അഭിമുഖങ്ങൾക്ക് യാതൊരു പ്രയോചനവും ഇല്ല.  പലപ്പോഴും പുരുഷന്മാർ ഇത്തരം പ്രവർത്തികൾ ചെയ്യത പുരുഷന്മാരോട് പ്രതികരിക്കുന്നത്, സ്ത്രീകളോടുള്ള അനുകമ്പ കൊണ്ടല്ല, അവനു നഷ്ടമായ അവസരത്തെ ക്കുറിച്ചോർത്തിറ്റാനെന്നു ആരോ പറഞ്ഞത് സത്യം ആകാതിരിക്കട്ടെ. 
Aniyankunju 2015-03-06 10:07:20
FWD: __by Berly Thomas (of BerlytharangaL fame) --ഇന്ത്യയെ ഒരു ബലാല്‍സംഗ രാജ്യമായി പാശ്ചാത്യര്‍ ചിത്രീകരിക്കുന്നു എന്നു നിലവിളിക്കുന്നത് പരിതാപകരമാണ്. സ്ലംഡോഗ് മില്യനയര്‍ സിനിമ ഇറങ്ങിയപ്പോള്‍ ഇന്ത്യയെ സായിപ്പ് ചേരി രാഷ്ട്രമായി ചിത്രീകരിക്കുന്നു എന്നായിരുന്നു പരാതി. ഈ ചിത്രീകരണങ്ങള്‍ വിലക്കുന്നതിലല്ല, ഇവിടുത്തെ ചേരികളും ബലാല്‍സംഗങ്ങളും ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതിലാണ് ദേശീയത പ്രകടമാക്കേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക