Image

' എന്നെ തല്ലേണ്ട അമ്മാവാ, ഞാന്‍ നന്നാവില്ല......' വടക്കന്‍ സെല്‍ഫിയിലെ ആദ്യഗാനമെത്തി

ആശ പണിക്കര്‍ Published on 02 March, 2015
  ' എന്നെ തല്ലേണ്ട അമ്മാവാ, ഞാന്‍ നന്നാവില്ല......'                   വടക്കന്‍ സെല്‍ഫിയിലെ ആദ്യഗാനമെത്തി
 തട്ടത്തിന്‍ മറയത്ത് ടീമിന്റെ വടക്കന്‍ സെല്‍ഫിയെത്തി. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ ഒരുമിക്കുന്ന വടക്കന്‍ സെല്‍ഫി മാര്‍ച്ച് 27ന് എത്തും. നവാഗതനായ ജി. പ്രജിത് ഒരുക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അഭിനേതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ മൂന്നു റോളിലാണ്. ചിത്രത്തിലെ എന്നെ തല്ലേണ്ടമ്മാവാ....എന്ന ഗാനം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഈ ഗാനത്തിന്റെ രചനയും നിര്‍വഹിച്ചിട്ടുള്ളത്. ഈ പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് യുവനടന്‍ നീരജ് മാധവാണ്. സപ്തമശ്രീ തസ്‌ക്കര, 1983, തൃശ്യം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത നീരജിന്റെ കൊറിയോഗ്രാഫിയിലുളള ആദ്യത്തെ സംരംഭമാണിത്.


വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, നീരജ് മാധവ് എന്നിവരെ കൂടാതെ ഭഗത് മാനുവല്‍, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. വിനോദ് ഷൊര്‍ണ്ണൂര്‍ നിര്‍മിച്ച ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. 
 

  ' എന്നെ തല്ലേണ്ട അമ്മാവാ, ഞാന്‍ നന്നാവില്ല......'                   വടക്കന്‍ സെല്‍ഫിയിലെ ആദ്യഗാനമെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക