Image

കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'

ബഷീര്‍ അഹമ്മദ്. Published on 25 February, 2015
കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
കടപ്പുറത്ത് ഈ ചെറുപ്പക്കാര്‍ നടത്തുന്ന അഭ്യാസപ്രകടനം കാണുന്നവര്‍ക്ക് ആദ്യം തോന്നുക ഏതോ ആയോധന കലകളുടെ പരിശീലനമെന്നാവും എങ്കില്‍ നമുക്ക് തെറ്റുപറ്റി.

കേരളത്തില്‍ ഇതേവരേയും അത്ര പ്രചാരത്തില്‍ വന്നിട്ടില്ലാത്ത പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങിനു വേണ്ടി പരിശീലനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ബിരുധ വിദ്യാര്‍ത്ഥികളായ ചെറുപ്പക്കാരാണിവര്‍.
മാസങ്ങളായ് കോര്‍ക്ക്, ഫ്രണ്ട് ഫഌപ്പ്, ഡാഷ് വാള്‍ട്ട്, പൈക്ക് തുടങ്ങി പാര്‍ക്കര്‍ ഫ്രീറണ്ണിലെ വിവിധ വിഭാഗത്തില്‍ കടുത്ത പരിശീലനത്തിലാണിവര്‍. കടപ്പുറത്തെ സായാഹ്നം ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് ഇവരുടെ പ്രകടനങ്ങള്‍ ഒരു കൗതുകകാഴ്ചയാണ്.

ലോക പാര്‍ക്കര്‍ ഫ്രീറണ്ണിങ്ങ് ഫെഡറേഷനില്‍ അംഗത്വം ലഭിച്ച കേരളത്തിലെതന്നെ ഏകഗ്രൂപ്പാണിവരുടേത്, നഗരത്തില്‍ ഒരു ലൈവ് ഷോ നടത്താനുള്ള പരിപാടിയിലാണിവരിപ്പോള്‍. തങ്ങളുടെ കഴിവുകള്‍ കാഴ്ചവെക്കാനും, കലയുടെ പുതിയ രീതികള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും. നഗരത്തില്‍ നടക്കുന്ന ഫഌഷ് മോബ്, അക്രോ ബാറ്റില്‍ ഡാന്‍സ് എന്നിവയിലും ഈ ചെറുപ്പക്കാര്‍ ഇതിനകം തങ്ങളുടെ കഴിവ് പ്രകടിപ്പിച്ച് പ്രശംസ നേടിയിട്ടുണ്ട്.
ഫസല്‍ റഹിം, വൈഷ്ണവ്, ആഷില്‍, സാജിര്‍, ഹുസ്സന്‍, മുഹമ്മദ് സജിന്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ നയിക്കുന്നത് കെ.ഷിമിലാണ്.

കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
കേരളം ഇനി കണ്ട് തുടങ്ങും 'പാര്‍ക്കര്‍ ഫ്രീ റണ്ണിങ്ങ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക