Image

നീ-ന: ലാല്‍ ജോസും കൂട്ടരും റഷ്യയില്‍

ആശ പണിക്കര്‍ Published on 21 February, 2015
 നീ-ന: ലാല്‍ ജോസും കൂട്ടരും റഷ്യയില്‍
 ലാല്‍ജോസിന്റെ പുതിയ ചിത്രമായ നീ-നയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ലാല്‍ ജോസും കൂട്ടരും റഷ്യയില്‍ എത്തി. താന്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരിക്കും ഈ ചിത്രത്തിലേതെന്ന് ലാല്‍ ജോസ് പറഞ്ഞിരുന്നു. വിക്രമാദിത്യന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീ-നയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി കഴിഞ്ഞു. 

നീന,നളിനി എന്നീ രണ്ട് പെണ്‍കഥാപാത്രങ്ങളിലൂടെയാണ് യാത്രയാണ് ചിത്രം പറയുന്നത്.
സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുള്ള നീ-നയില്‍ ഒരു നായിക ആന്‍ അഗസ്റ്റിന്‍ ആണ്.  പുതുമുഖം ദീപ്തി സതിയാണ് മറ്റൊരു നായിക. വിജയ് ബാബു ആണ് ചിത്രത്തിലെ നായകന്‍.
താന്‍ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും ശക്തമായ കഥയാണ് ഈ സിനിമയുടേതെന്നാണ് ലാല്‍ജോസ് പറയുന്നത്.

ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന വേണുഗോപാല്‍ ആര്‍ ആണ്. ജോമോന്‍ ടി ജോണ്‍ ക്യാമറ കൈകാര്യം ചെയ്യുന്നു.

 നീ-ന: ലാല്‍ ജോസും കൂട്ടരും റഷ്യയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക