Image

ഡാനിയേല്‍ മോഹന്‍- മികവിന്റെ കേരളം സ്വപ്‌നം കാണുന്ന അമേരിക്കന്‍ മലയാളി

Published on 19 February, 2015
ഡാനിയേല്‍ മോഹന്‍- മികവിന്റെ കേരളം സ്വപ്‌നം കാണുന്ന അമേരിക്കന്‍ മലയാളി
മലയാളി യുവാക്കളെ മികവുറ്റ പ്രൊഫഷണലുകളാക്കാന്‍ കര്‍മ്മപദ്ധതിയുമായി ഡാനിയേല്‍ മോഹന്‍ എന്ന അമേരിക്കന്‍ മലയാളി കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പദ്ധതിയൊരുക്കുന്നു. വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‍റെ മുന്‍ഗ്ലോബല്‍ ചെയര്‍മാനും, ഇപ്പോള്‍ അമേരിക്കന്‍ റീജിയണ്‍ ചെയര്‍മാനുമായ ഈ കോട്ടയംകാരന്‍ കോഴിക്കോട്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ പ്രശസ്‌തമായ നിലയില്‍ ബിരുദം നേടിയ ശേഷം 35 വര്‍ഷങ്ങള്‍ക്ക്‌ മുന്‌പ്‌ ഉപരിപഠനത്തിനായാണ്‌ അമേരിക്കയില്‍ പോയത്‌. ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എം.എസ്‌ നേടിയശേഷം പ്രസിദ്ധമായ നാഷണല്‍ ബ്രോഡ്‌ കാസ്റ്റിംഗ്‌ കോര്‍പ്പറേഷനില്‍ സീനിയര്‍ പ്രോജക്ട്‌ മാനേജരായി സേവനം അനുഷ്‌ഠിച്ചശേഷമാണ്‌ നാട്ടിലെ യുവാക്കള്‍ക്ക്‌ പുത്തന്‍ തൊഴില്‍ അവസരം സൃഷ്ടിക്കാനായി ഐ.ഡി.എസ്‌.ഐ ടെക്‌നോളജീസ്‌ എന്ന സ്ഥാപനം ആരംഭിച്ചത്‌. ബാംഗ്ലൂരിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലും തുടങ്ങിയ സ്വന്തം സ്ഥാപനത്തില്‍ പരിശീലിപ്പിച്ച പ്രൊഫഷണലുകള്‍ക്ക്‌ അമേരിക്കയിലും മറ്റ്‌ വിദേശരാജ്യങ്ങളിലും പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്നുകൊടുക്കുക എന്നതാണ്‌ അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക്‌ പുറമെ നോര്‍ത്ത്‌ അമേരിക്ക, ഗള്‍ഫ്‌ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലും കന്‌പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചുകഴിഞ്ഞു.

അമേരിക്കയില്‍ താമസിക്കുന്‌പോഴും കേരളത്തിന്‍റെ സാമൂഹിക സാംസ്‌കാരിക, വ്യവസായിക പുരോഗതിയില്‍ ശ്രദ്ധാലുവായ ഇദ്ദേഹം നിരവധി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും സഹകരിക്കുന്നു.

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‍റെ പ്രവര്‍ത്തനത്തിലൂടെ പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനത്തിലും നാട്ടിലെ സാമൂഹികപ്രവര്‍ത്തനത്തിലും ജാഗരൂപമായ പ്രവര്‍ത്തനത്തിലൂടെ നാട്ടിലും പ്രശംസ നേടിയ അദ്ദേഹം കേരള ഐ ടി അലയന്‍സ്‌ എന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവും കേരള എഞ്ചിനീയറിംഗ്‌ ഗ്രാജുറ്റേ്‌സ്‌ അസോസിയേഷന്‍റെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്ക പ്രോവിന്‍സ്‌ ചെയര്‍മാനുമാണ്‌.

ന്യൂയോര്‍ക്ക്‌ സിറ്റിയിലെ പ്രമുഖ പീഡിയാട്രിഷ്യനാണ്‌ ഭാര്യ. മകള്‍ ശില്‌പയാണ്‌ ഐ.ഡി.എസ്‌.ഐ എന്ന സ്ഥാപനത്തിന്‍റെ ചുമതലക്കാരി. മകന്‍ ഷൈന്‍ ഇ.എം.സി 2 എന്ന ഫോര്‍ച്യൂണ്‍ 100 വിഭാഗത്തിലെ കന്‌പനിയുടെ ഡയറക്ടറാണ്‌. വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‌ കേരള സര്‍ക്കാര്‍ നല്‌കിയ അംഗീകാരപത്രം നോര്‍ക്ക സി.ഇ.ഒ സുദീപില്‍ നിന്ന്‌ സ്വീകരിച്ച ശേഷം ആഴ്‌ചവട്ടത്തോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാനിയേല്‍ മോഹന്‍- മികവിന്റെ കേരളം സ്വപ്‌നം കാണുന്ന അമേരിക്കന്‍ മലയാളി
ഡാനിയേല്‍ മോഹന്‍- മികവിന്റെ കേരളം സ്വപ്‌നം കാണുന്ന അമേരിക്കന്‍ മലയാളി
ഡാനിയേല്‍ മോഹന്‍- മികവിന്റെ കേരളം സ്വപ്‌നം കാണുന്ന അമേരിക്കന്‍ മലയാളി
Join WhatsApp News
Aniyankunju 2015-02-20 14:22:03
ഡാനിയേൽ മോഹൻ Engg ബിരുദം നേടിയതു 47 വര്ഷം മുന്പാണ് [1968 ൽ]. Currently, he is also the Public Relations Sub Committee Chair Person of KEAN USA. One of the Founding Organizers of WMC in 1995. His brother (The Late) John Daniel was an Entrepreneur and one of the KCF of NJ and FOKANA leaders too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക