Image

ദിലീപ് തമിഴ് ചിത്രത്തില്‍ നായകനാകുന്നു

ആശ പണിക്കര്‍ Published on 18 February, 2015
ദിലീപ് തമിഴ് ചിത്രത്തില്‍ നായകനാകുന്നു
മലയാളത്തിന്റെ ജനപ്രിയ താരം ദിലീപ് തമിഴ് ചിത്രത്തില്‍ നായകനാകുന്നു. കെ.എസ് മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്.

2013ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം കണ്ണാ ലഡു തിന്ന ആസൈയാ എന്ന ചിത്രം സംവിധാനം ചെയ്തത് മണികണ്ഠനായിരുന്നു. ദിലീപ് ചിത്രവും കോമഡി കലര്‍ത്തിയുള്ളതായിരിക്കും. ചിത്രത്തിന്റെ തിരക്കഥാരചനയിലാണ് സംവിധായകന്‍.

വിജയ്കാന്ത് നായകനായി എത്തി 2002 ല്‍ പുറത്തിറങ്ങിയ രാജ്യം ആണ് ദിലീപിന്റെ ആദ്യതമിഴ് ചിത്രം.അതിനു ശേഷം മലയാളത്തില്‍ രണ്ടാംനിര നായകന്‍മാരില്‍ മുന്നേറിയതോടെ ദിലീപ് തമിഴിലേക്ക്  പോയില്ല. പിന്നീട് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് വീണ്ടും തമിഴകത്തെത്തുന്നത്. പതിവു തമിഴ് സിനിമകളില്‍ നിന്നു വ്യത്യസ്തമായി നര്‍മം വേറിട്ട രീതിയില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് സത്യസായി ബാബയുടെ വേഷത്തിലെത്തുന്ന കന്നഡ ചിത്രം ഈ വര്‍ഷം തന്നെ ഉണ്ടാകും. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക.

ദിലീപ് തമിഴ് ചിത്രത്തില്‍ നായകനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക