Image

വടക്കന്‍ സെല്‍ഫി; മോക്ക് ടീസര്‍

ആശ പണിക്കര്‍ Published on 18 February, 2015
വടക്കന്‍ സെല്‍ഫി; മോക്ക് ടീസര്‍
നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ മോക് ടീസര്‍ പുറത്തുവിട്ടു. ചിത്രീകരണത്തിനിടയുള്ള രസകരമായ നിമിഷങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവാഗതനായ ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതുന്നു.  മറ്റൊരു സംവിധായകന് വേണ്ടി വിനീത് ആദ്യമായി തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തട്ടത്തിന്‍ മറയത്ത് സംഘം ഒന്നിക്കുന്നതിനു പുറമെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ നിവിന്‍ പോളി, അജു വര്‍ക്ഷീസ് അടക്കമുള്ള അഞ്ചുപേരും ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമയാണ് ചിത്രത്തിലെ നായിക. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിനോദ് ഷൊര്‍ണൂര്‍ നിര്‍മിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് എല്‍. ജെ ഫിലിംസാണ്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും.

വടക്കന്‍ സെല്‍ഫി; മോക്ക് ടീസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക