Image

വിവാഹം കഴിക്കുന്നത്‌ പ്രണയിക്കുന്നയാളിനെ മാത്രം: ഭാവന

Published on 17 February, 2015
വിവാഹം കഴിക്കുന്നത്‌ പ്രണയിക്കുന്നയാളിനെ മാത്രം: ഭാവന
താന്‍ വിവാഹം കഴിക്കുന്നത്‌ പ്രണയിക്കുന്നയാളിനെ മാത്രമായിരിക്കുമെന്ന്‌ നടി ഭാവന മനസുതുറന്നു. മൂന്നു വര്‍ഷമായി ഞങ്ങള്‍ ഇഷ്ടത്തിലാണ്‌. വിവാഹം കഴിക്കുന്നത്‌ അദ്ദേഹത്തെ മാത്രമാണ്‌. ആര്‍ക്കും പരിചയമില്ലാത്ത ഒരാളാണ്‌. പ്രണയം ജീവിതത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയതായി തോന്നിയിട്ടില്ലെന്നും വാലന്റൈന്‍സ്‌ ഡേയില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

ഏതൊരു കുടുംബത്തിന്റേയും അടിത്തറ ദമ്പതികള്‍ പരസ്‌പരം മനസിലാക്കുന്നതാണ്‌. ഇന്നത്തെ വിവാഹമോചനത്തിന്റെ പ്രധാന കാരണവും പരസ്‌പരമുള്ള വിശ്വാസ്യതയില്ലായ്‌മയാണ്‌. അതുകൊണ്ടുതന്നെ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ എന്ന വാക്കാണ്‌ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും. വിവാഹം എന്നത്‌ ആണിന്റേയും പെണ്ണിന്റേയും വ്യക്തിപരമായ കാര്യങ്ങളാണ്‌. വിവാഹം കഴിക്കാത്ത എത്രയോപേര്‍ ജീവിതത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്‌.

വിവാഹിതരും അങ്ങനെ തന്നെ. വേണമെന്നു തോന്നിയാല്‍ കല്യാണം കഴിക്കാം. അല്ലാതെ മാതാപിതാക്കളുടെ ഇഷ്ടത്തിനു വേണ്ടിയോ സമൂഹത്തെ ഭയന്നിട്ടോ വിവാഹം കഴിക്കുന്നതിനോട്‌ എനിക്ക്‌ താല്‍പര്യമില്ലെന്നും നടി പറയുന്നു.
വിവാഹം കഴിക്കുന്നത്‌ പ്രണയിക്കുന്നയാളിനെ മാത്രം: ഭാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക