Image

ഷിക്കാഗൊ സേക്രട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ സകല മരിച്ചവരുടേയും ഓര്‍മ്മദിനം ആചരിച്ചു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 14 February, 2015
ഷിക്കാഗൊ സേക്രട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ സകല മരിച്ചവരുടേയും ഓര്‍മ്മദിനം ആചരിച്ചു
ഷിക്കാഗൊ: ഫെബ്രുവരി പതിമൂന്നാം തിയതി, ഷിക്കാഗൊ സേക്രട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, സീറോമലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സകല മരിച്ചവരുടേയും അനുസ്‌മരണദിനം ഭക്തിപുരസരം ആചരിച്ചു.

ദനഹകാലത്തിലെ അവസാനവെള്ളിയാഴ്‌ചയാണ്‌ പൗരസ്‌ത്യസഭകളില്‍ സകലമരിച്ചവരുടേയും അനുസ്‌മരണം നടത്താറുള്ളത്‌. ലോകത്തിന്റെ പ്രകാശമായ ക്രിസ്‌തുവിന്റെ വിശ്യാസവെളിച്ചം നമുക്ക്‌ പകര്‍ന്നുതന്ന സ്‌നാപകയോഹന്നാന്‍ മുതല്‍ മരിച്ച പൂര്‍വ്വികര്‍വരെ ദനഹാകാലത്തിലെ വെള്ളിയാഴ്‌ചകളില്‍ അനുസ്‌മരിച്ച്‌ പ്രാര്‍ത്തിക്കുന്നുവെന്ന്‌ ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ തന്റെ വചനസന്ദേശത്തില്‍ അനുസ്‌മരിക്കുകയുണ്ടായി. കൈക്കാരന്മാരായ തോമസ്‌ നെടുവാമ്പുഴ, ജിമ്മി മുകളേള്‍, ജോര്‍ജ്ജ്‌ പുള്ളോര്‍കുന്നേല്‍, ഫിലിപ്പ്‌ പുത്തന്‍പുരയില്‍ എന്നിവര്‍ നേത്രുത്വം നല്‍കി.

റിപ്പോര്‍ട്ട്‌: ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ)
ഷിക്കാഗൊ സേക്രട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ സകല മരിച്ചവരുടേയും ഓര്‍മ്മദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക