Image

തെലുങ്ക്‌ ചിത്രത്തില്‍ ദിലീപിനൊപ്പം അനുഷ്‌ക എത്തുന്നു

Published on 13 February, 2015
തെലുങ്ക്‌ ചിത്രത്തില്‍ ദിലീപിനൊപ്പം അനുഷ്‌ക എത്തുന്നു
കൊടി രാമകൃഷ്‌ണന്‍ തെലുങ്കില്‍ ഒരുക്കുന്ന സത്യസായി ബാബയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തില്‍ നടി അനുഷ്‌ക ഷെട്ടി മലയാള നടന്‍ ദിലീപിനൊപ്പം എത്തുന്നു. ദിലീപാണ്‌ സത്യസായി ബാബയുടെ വേഷത്തിലെത്തുന്നത്‌. അനുഷ്‌ക ബാബയുടെ അനുയായിയുടെ വേഷത്തിലാണ്‌ എത്തുന്നതെന്നാണ്‌ സൂചന. ജയപ്രദയാണ്‌ ദിലീപിന്റെ അമ്മയുടെ വേഷത്തിലെത്തുന്നത്‌.

രതിനിര്‍വേദം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ശ്രീജിത്‌ വിജയും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്‌. ഇംഗ്‌ളീഷ്‌, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ ഈ സിനിമ മൊഴിമാറ്റം ചെയ്‌ത്‌ പുറത്തിറക്കും. ബാബയുടെ വേഷം അവതരിപ്പിക്കുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ദിലീപ്‌, അദ്ദേഹത്തെ കുറിച്ചുള്ള പുസ്‌തകങ്ങള്‍ വായിക്കുകയും പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ താമസിച്ച്‌ രീതികള്‍ മനസിലാക്കുകയും ചെയ്‌തിട്ടുണ്ട്‌.
തെലുങ്ക്‌ ചിത്രത്തില്‍ ദിലീപിനൊപ്പം അനുഷ്‌ക എത്തുന്നു
തെലുങ്ക്‌ ചിത്രത്തില്‍ ദിലീപിനൊപ്പം അനുഷ്‌ക എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക