Image

`പിക്കെറ്റ്‌ 43' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു

മനു നായര്‍ Published on 12 February, 2015
`പിക്കെറ്റ്‌ 43' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു
ഫീനിക്‌സ്‌: പൃഥ്വിരാജും ഹിന്ദിനടന്‍ ജാവേദ്‌ ജെഫ്രിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേജര്രവിയുടെ സൂപ്പര്‍ഹിറ്റ്‌ ചലച്ചിത്രം `പിക്കറ്റ്‌ 43 അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഹര്‍കിന്‍സ്‌ സിനിമ അരിസോണ മില്ല്‌സ്‌മാള്ളില്‍ വെള്ളിയാഴ്‌ച ഫെബ്രുവരി 13 മുതല്‍ വ്യാഴാഴ്‌ച ഫെബ്രുവരി 19 വരെയാണ്‌ പ്രദര്‍ശനം. ദിവസേന അഞ്ചുപ്രദശങ്ങളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.രഞ്‌ജി പണിക്കര്‍, സുധീര്‍ കരമന, അനുമോഹന്‍, മേഘനാഥന്‍, ഹരീഷ്‌ പേരടി, മദന്മോഹന്‍, അനുഷുവര്‍മ, അംഗദ്‌, ഫരീദ, ശോഭ മോന്‍ തുടങ്ങിയവരാണ്‌ മറ്റ്‌അഭിനേതാക്കള്‍ .പാക്കിസ്ഥാനെ ശത്രുപക്ഷത്ത്‌ നിര്‍ത്തുന്ന പതിവ്‌ പട്ടാളചിത്രങ്ങളില്‍ നിന്ന്‌ വിഭിന്നമായി, വന്‍ ആയുധങ്ങള്‍ അണിനിരക്കുന്ന യുദ്ധമോ ബഹ ളവോഒന്നുമില്ലാതെ സാധാരണ ഒരു ഹവില്‍ദാറിന്റെ വ്യക്തി ജീവിതവും അതിര്‍ത്തിവേലിക്ക്‌ അപ്പുറത്തുള്ള പാകിസ്ഥാന്‍ ജവാന ുമായി അയാള്‍ക്ക്‌ ഉടലെടുക്കുന്ന സുഹൃത്ത്‌ ബന്ധവുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. പട്ടാളക്കാരന്‌ഏതുരാജ്യക്കാരന്‌ആയാലുംഅയാള്‌ക്കുംകുടും ബബന്ധങ്ങളും തന്റെ ദേശത്തോടുള്ള സ്‌നേഹവും എന്നും ഉണ്ടാകുമെന്ന്‌ ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു .ഹൃദയസ്‌പര്‌ശിയായ കഥയും മികച്ച അഭിനേതാക്കളും, മുഷിച്ചില്‍ ഉളവാക്കാത്ത ആഖ്യാന ശൈലിയുമാണ്‌ ഈ സിനിമയെ ഈവര്‍ഷത്തെ ആദ്യത്തെ വിജയ ചിത്രമാക്കുന്നത്‌.
`പിക്കെറ്റ്‌ 43' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു
`പിക്കെറ്റ്‌ 43' അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക