നടന്‍ വിക്രം മലയാള സിനിമയില്‍ വീണ്ടുമെത്തുന്നു. സൈന്യം, ധ്രുവം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വിക്രം അഭിനയിച്ച ഐ എന്ന ബ്രഹ്മാണ്ട ചിത്രം റിലീസ് ചെയ്യാനിരിക്കെ താന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
ബെന്യാമിന്റെ പ്രശസ്ത കൃതിയായ ആടുജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ബ്ലസി അണിയിച്ചൊരുക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ജോലി തേടി മണലാരണ്യത്തിലെത്തി അറബിയുടെ ആടുകള്‍ക്കൊപ്പം ജീവിക്കേണ്ടി വന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ആടുജീവിതത്തില്‍ പറയുന്നത്. ഐയുടെ പ്രചാരണ ചടങ്ങിനായി കൊച്ചിയിലെത്തിയപ്പോള്‍ വിക്രമാണ് ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.
പ്രവാസ ജീവിതത്തിന്റെ കണ്ണീരും വേദനയും വിവരിക്കുന്ന ആടുജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ആരായിരിക്കും നായകനാവുക എന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍,? പൃഥ്വീരാജ് തുടങ്ങിയ താരങ്ങളെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ വിക്രത്തെ നായകനാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബ്ലസി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.